Sunday, October 22, 2017
Reg:No 91291/Kermal/2004/18734

ഡൽഹി ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി പ​ങ്കെ​ടു​ക്കും

ഡൽഹി ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി പ​ങ്കെ​ടു​ക്കും

ന്യൂ​ഡ​ൽ​ഹി: ഒ​ക്ടോ​ബ​ർ 28, 29  തീ​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​എ1 പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന പ​തി​ന​ഞ്ചാ​മ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ൽ ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി​ ബ്ര​ഹ്മ​ശ്രീ മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി​യും,  ബ്ര​ഹ്മ​ശ്രീ​രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യും പ​ങ്കെ​ടു​ക്കും.
 
28 രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 6:30ന് ​മ​ഹാ​ദീ​പാ​രാ​ധ​ന, 6.45ന് ​ശ​നി​ദോ​ഷ നി​വാ​ര​ണ പൂ​ജ, തു​ട​ർ​ന്ന് ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യാ​ണ് ആ​ദ്യ ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ.
ര​ണ്ടാം ദി​വ​സം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ 8:30ന് ​ബ്ര​ഹ്മ​ശ്രീ മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ർ​വ്വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സാ​മു​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. 
9നു ​വി​ളി​ച്ചു​ചൊ​ല്ലി പ്രാ​ർ​ത്ഥ​ന​ക്കു​ശേ​ഷം താ​ൽ​ക്കാ​ലി​ക ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി ബ്ര​ഹ്മ​ശ്രീ രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ പൊ​ങ്കാ​ല​ക്ക് ആ​രം​ഭ​മാ​വും. വി​ദ്യാ​ക​ല​ശം, മ​ഹാ​ക​ല​ശാ​ഭി​ഷേ​കം, പ്ര​സ​ന്ന പൂ​ജ, ഉ​ച്ച​ക്ക് ച​ക്കു​ള​ത്ത​മ്മ​യു​ടെ പ്ര​ധാ​ന വ​ഴി​പാ​ടാ​യ അ​ന്ന​ദാ​നം, ശ്രീ ​വി​നാ​യ​ക ഭ​ജ​ന സ​മി​തി, ല​ക്ഷ്മി​ന​ഗ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്തി​ഗാ​നാ​ഞ്ജ​ലി എ​ന്നി​വ ന​ട​ക്കും. ച​ക്കു​ള​ത്ത്കാ​വ് ക്ഷേ​ത്ര​ത്തി​ലെ ര​ഞ്ജി​ത് ന​ന്പൂ​തി​രി, ശ്രീ​കു​മാ​ര​ൻ ന​ന്പൂ​തി​രി എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ​യും പൂ​ജ​ക​ൾ ന​ട​ത്തു​ന്ന​ത്.
മ​ഹോ​ത്സ​വ ദി​ന​ങ്ങ​ളി​ലെ പൊ​ങ്കാ​ല​യി​ലും മ​റ്റു പൂ​ജ​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പൊ​ങ്കാ​ല കൂ​പ്പ​ണു​ക​ളും മ​റ്റു വ​ഴി​പാ​ടു ര​സീ​തു​ക​ളും അ​താ​തു സ്ഥ​ല​ങ്ങ​ളി​ലെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രി​ൽ നി​ന്നും കൈ​പ്പ​റ്റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പൊ​ങ്കാ​ല ന​ട​ക്കു​ന്ന മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ലേ​ക്ക് ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കും.