Sunday, October 22, 2017
Reg:No 91291/Kermal/2004/18734

സൗദിയില്‍ സ്വദേശിവത്കരണം:വിദേശികളെ നാടുകടത്തണമെന്ന് ശൂറാ കൗണ്‍സില്‍

സൗദിയില്‍ സ്വദേശിവത്കരണം:വിദേശികളെ നാടുകടത്തണമെന്ന് ശൂറാ കൗണ്‍സില്‍

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്ന മേഖലകളില്‍ ജോലിചെയ്യുന്ന വിദേശികളെ നാടുകടത്തണമെന്ന് ശൂറാ കൗണ്‍സില്‍ . കൂടുതല്‍ മേഖലകളില്‍ ഈ വര്‍ഷം സ്വദേശി വത്കരണ പദ്ദതിക്കു മന്ത്രാലയം പദ്ദതി തയ്യാറാക്കിയിരിക്കെയാണ് ശൂറാ കൗണ്‍സിലിന്റെ  പുതിയ നിര്‍ദേശം.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കുന്ന വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന വിദേശികളായ ജീവനക്കാരുടെ സ്‌പോണ്‍സര്‍ ഷിപ്പ് മാറി നല്‍കരുതെന്നും പകരം അവരെ നാടുകടത്തണമെന്നും ശൂറാ കൗണ്‍സില്‍ നിർദ്ദേശിച്ചു . തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിംഗ് മേലുള്ള ചര്‍ച്ചയിലാണ് വിദേശികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഈ ആവശ്യം ഉയർന്നു വന്നത്.
സ്വദേശിവത്കരണം നടപ്പാക്കുന്ന മേഖലയില്‍ നിന്നും വിദേശ തൊഴിലാളികള്‍ മറ്റു വിഭാഗത്തിലേക്കു മാറുന്നത് സ്വദേശികളുടെ അവസരങ്ങള്‍ കുറക്കുകയാണ്. ചില പ്രത്യേക തൊഴിലുകള്‍ ചില പ്രത്യേയക രാജ്യക്കാര്‍ മാത്രമാണ് ചെയ്യുന്നത്. ഇത് പരിശോധിച്ച് ഈ മേഖലയില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കി അവരെ നിയമിക്കണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. അടുത്തിടെ മൊബൈല്‍ ഫോണ്‍ വിപണന മേഖല നൂറു ശതമാനം സ്വദേശി വത്കരിച്ചിരുന്നു. ഈ മേഖലയില്‍ ജോലിചെയ്തിരുന്ന വിദേശികള്‍ക്ക് മറ്റു തൊഴിലുകളിലേക്കു മാറുന്നതിനു അവസരവും നല്‍കിരുന്നു. ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി അനുവദിച്ചിട്ടുണ്ട്.