Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

അഫ്ഗാൻ അതിർത്തിയിൽ മതിൽ നിർമിക്കാനൊരുങ്ങി പാക്കിസ്ഥാൻ

അഫ്ഗാൻ അതിർത്തിയിൽ മതിൽ നിർമിക്കാനൊരുങ്ങി പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: അഫ്ഗാൻ അതിർത്തിയിൽ 2,500 കിലോമീറ്റർ നീളത്തിൽ മതിൽ നിർമിക്കാനൊരുങ്ങി പാക്കിസ്ഥാൻ. അഫ്ഗാനിൽനിന്നുള്ള ഇസ്‌ലാമിക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായാണ് ഇതെന്നാണ് പാക് വിശദീകരണം. പഷ്തൂണ്‍ വംശജർ വസിക്കുന്ന മേഖലയിലൂടെയായിരിക്കും മതിൽ നിർമിക്കുക. ബലൂചിസ്ഥാനിലെ ചമ്മാൻ ജില്ലയിലെ ഏഴു ഗ്രാമങ്ങൾ ഉൾപ്പെടുന്നതാണ് ഈ ആതിർത്തി. 
 
മതിൽ നിർമ്മാണഭാഗമായി അതിർത്തിയിൽ 100 സൈനിക പോസ്റ്റുകൾ സ്ഥാപിക്കും. ഏകദേശം 30,000 സൈനികരെ ഇവിടേക്ക് റിക്രൂട്ട് ചെയ്യുമെന്നും ഉയർന്ന സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പാക്കിസ്ഥാന്‍റെ തീരുമാനത്തിനെതിരേ അഫ്ഗാനിസ്ഥാൻ രംഗത്ത് വന്നിട്ടുണ്ട്.