Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

മുസ്ലിങ്ങളുമായി വ്യാപാരം നടത്തുന്നത് ഹിന്ദുക്കൾ അവസാനിപ്പിക്കണം, അവരെ സാമ്പത്തികമായി ബഹിഷ്കരിക്കണം; പ്രമോദ് മുത്താലിക്

മുസ്ലിങ്ങളുമായി വ്യാപാരം നടത്തുന്നത് ഹിന്ദുക്കൾ അവസാനിപ്പിക്കണം, അവരെ സാമ്പത്തികമായി ബഹിഷ്കരിക്കണം; പ്രമോദ് മുത്താലിക്

മംഗളുരു: കടുത്ത വർഗീയ പ്രസ്താവനകളുമായി ശ്രീരാമസേന തലവൻ പ്രമോദ് മുത്താലിക് വീണ്ടും രംഗത്ത്. മുസ്ലിങ്ങളുമായി വ്യാപാരം നടത്തുന്നത് ഹിന്ദുക്കൾ അവസാനിപ്പിക്കണമെന്നും അവരെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്നും മുത്താലിക് ആവശ്യപ്പെട്ടു. ഞായറാഴ്ച മംഗളൂരുവിൽ നടന്ന മദ്രുപൂജ ആഘോഷത്തിനിടെയായിരുന്നു വിവാദ പ്രസംഗമെന്നാണ് റിപ്പോർട്ട്. 
 
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ മുസ്ലിങ്ങള്‍ എതിർക്കുന്നു. കന്നുകാലി കശാപ്പ് ബില്ലിനെയും അവർ എതിർക്കുന്നു. വന്ദേമാതരം ആലപിക്കാൻ മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം അവസാനിപ്പിക്കുന്നതുവരെ മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്നും മുത്താലിക് വ്യക്തമാക്കി. ഇത് മോശമായ സമയമാണെന്നും അക്രമങ്ങൾ, ഭീകരവാദം, അഴിമതി എന്നിവയിൽ നിന്ന് നമുക്ക് സ്വയം സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കുകയും ആരാധിക്കുകയും ചെയ്യണമെന്നു പ്രസംഗത്തിൽ മുത്താലിക് ആവശ്യപ്പെട്ടു. 
 
കേരളത്തിൽ ഹിന്ദു ജനസംഖ്യ 50 ശതമാനമായി കുറഞ്ഞു. രാജ്യത്താകമാനം പള്ളികൾ പണിയാൻ മുസ്ലിംകൾക്ക് അനുമതി ലഭിക്കുന്നു. അതേസമയം അയോധ്യയിൽ രാമ മന്ദിർ നിർമിക്കാൻ നമുക്ക് പറ്റുന്നില്ല എന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.