Sunday, December 17, 2017
Reg:No 91291/Kermal/2004/18734

അമിതാഷായുടെ മകനെതിരെ എഴുതിയ മാധ്യമ പ്രവര്‍ത്തകക്ക് ഭീഷണി

അമിതാഷായുടെ മകനെതിരെ എഴുതിയ മാധ്യമ പ്രവര്‍ത്തകക്ക് ഭീഷണി

ന്യൂഡൽഹി: അമിതാഷായുടെ മകന്‍റെ കമ്പനിയെ കുറിച്ച് എഴുതിയ മാധ്യമ പ്രവര്‍ത്തകക്ക് ഭീഷണി. വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതോടെ സമൂഹമാധ്യമങ്ങളിലൂടെ തനിക്കു ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി മാധ്യമപ്രവര്‍ത്തക രോഹിണി സിങ് അറിയിച്ചു. 
 
സത്യം വിളിച്ചു പറയുകയും അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യുകയുമാണ് മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ തന്‍റെ പ്രാഥമിക ജോലിയെന്നും അത് തുടരുമെന്നും രോഹിണി സിങ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മാധ്യമ പ്രവര്‍ത്തകരെ തങ്ങളുടെ അധീനതയില്‍ നിര്‍ത്താന്‍ അധികാര സ്ഥാനത്തുള്ളവര്‍ എന്നും ശ്രമിക്കാറുണ്ടെന്നും ഭീഷണിയും പീഡനവുമെല്ലാം ഇതിന്‍റെ ഭാഗമാണെന്നും രോഹിണി പോസ്റ്റിലൂടെ  ഓര്‍മ്മപ്പെടുത്തുന്നു. ആ രീതിയില്‍ ചലിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നിലവില്‍ തന്‍റെ ചുറ്റും കൂടുതല്‍ കാണുന്ന പ്രവര്‍ത്തന രീതി തുടരുന്നതിനെക്കാള്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്താനാണ് ഇഷ്ടമെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിക്കുന്നത്.