Sunday, December 17, 2017
Reg:No 91291/Kermal/2004/18734

കണ്ണൂരില്‍ ബിജെപി ഓഫീസിനടുത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തി

കണ്ണൂരില്‍ ബിജെപി ഓഫീസിനടുത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തി

കണ്ണൂർ: കണ്ണൂരില്‍ ബിജെപിയുടെ ജില്ലാ ഓഫിസിനു സമീപത്തുനിന്ന് ആയുധങ്ങൾ കണ്ടെത്തി. കവിതാ തിയേറ്ററിനു സമീപത്തുനിന്നാണ് രണ്ട് വടിവാളുകളും ആറ് ഇരുമ്പ് ദണ്ഡുകളും കണ്ടെത്തിയത്. കോർപ്പറേഷൻ തൊഴിലാളികൾ ശുചീകരണം നടത്തുന്നതിനിടയിൽ ആയുധം കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.