Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

കുറ്റിപ്പുറത്ത് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 79 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി

കുറ്റിപ്പുറത്ത് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 79 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി

മലപ്പുറം: കുറ്റിപ്പുറത്ത് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 79 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച്‌ വേങ്ങര ഊരകം സ്വദേശി അബ്ദുള്‍ റഹ്മാന്‍(43), ഇരിങ്ങല്ലൂർ സ്വദേശി സിദ്ധിഖ് (24) എന്നിവരിൽ നിന്നാണ് പണം പിടികൂടിയത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വേങ്ങര ഉപതെരഞ്ഞെടുപ്പിന് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കള്ളപ്പണമാണിതെന്ന സൂചനയും ഉണ്ട്. 
 
മലപ്പുറം എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പണം പിടികൂടിയത്. ചെന്നൈയിൽ നിന്നാണ് ഇവർ പണമെത്തിച്ചത്. ഇവരെ പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു വരികയാണ്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗം പണം വേങ്ങരയിലെത്തിക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് വിവരം. തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.