Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

യു​എ​സി​ലെ ടെ​ക്സ​സി​ൽ വി​ദ്യാ​ർ​ഥി​യു​ടെ വെ​ടി​യേ​റ്റു പോ​ലീ​സ് ഓ​ഫീ​സ​ർ മ​രി​ച്ചു

യു​എ​സി​ലെ ടെ​ക്സ​സി​ൽ വി​ദ്യാ​ർ​ഥി​യു​ടെ വെ​ടി​യേ​റ്റു പോ​ലീ​സ് ഓ​ഫീ​സ​ർ  മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ ടെ​ക്സ​സി​ൽ വി​ദ്യാ​ർ​ഥി​യു​ടെ വെ​ടി​യേ​റ്റു പോ​ലീ​സ് ഓ​ഫീ​സ​ർ  മ​രി​ച്ചു. ടെ​ക്സ​സ് ടെ​ക് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കാ​മ്പ​സ് പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് ത​ല​യ്ക്ക് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യിരുന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഹോ​ളി​സ് എ. ​ഡാ​നി​യേ​ൽ‌​സ്(19) വി​ദ്യാ​ർ​ഥി​യെ അ​റസ്റ്റ് ചെ​യ്തു. 
 
കാ​മ്പ​സ് പോ​ലീ​സ് ന​ട​ത്തി​യ വെ​ൽ​ഫെ​യ​ർ പ​രി​ശോ​ധ​ന​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​യു​ടെ മു​റി​യി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ക്ര​മ സംഭവം ന​ട​ന്ന​തെ​ന്ന് സ്കൂ​ൾ വ​ക്താ​വ് ക്രി​സ് കു​ക്ക് പ​റ​ഞ്ഞു. പോ​ലീ​സ് ഓ​ഫീ​സ​റെ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ ക​ഴി​ഞ്ഞ് ഓ​ടി​ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ ഒ​ന്ന​ര മ​ണി​ക്കൂ​റി​നുശേ​ഷം പോലീസ് പി​ടി​കൂ​ടി.
 
ഡാ​നി​യേ​ൽ​സി​നെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ടെ​ക്സ​സ് ടെ​ക് സ​ർ​വ​ക​ലാ​ശാ​ല പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.