Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

കാലിഫോർണിയയില്‍ കാട്ടുതീ; പത്ത് മരണം, 20,000 പേരെ ഒഴിപ്പിച്ചു

കാലിഫോർണിയയില്‍ കാട്ടുതീ; പത്ത് മരണം, 20,000 പേരെ ഒഴിപ്പിച്ചു

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ കാട്ടുതീയിൽ 10 പേര്‍ മരിച്ചു. 100 ലധികം പേർക്ക് പൊള്ളലേറ്റു. മരിച്ചവരിൽ ഏഴു പേർ സൊനോമ സ്വദേശികളും രണ്ടു പേർ നാപാ, ഒരാൾ മെൻഡോസിനോ കൗണ്ടി സ്വദേശികളുമാണ്. പൊള്ളലേറ്റവരെ നാപ, സൊനോമ മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കനത്ത പുക കാരണം ശ്വാസതടസം മറ്റ് അസ്വാസ്ഥ്യങ്ങളും നേരിട്ടവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 
വടക്കൻ കാലിഫോർണിയയിലെ 1500 വീടുകളും കച്ചവട സ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളും അഗ്നിക്കിരയായി. 20,000 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ദുരന്തമേഖലയിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിക്കാൻ തീവ്രശ്രമങ്ങൾ നടക്കുന്നതായി കാലിഫോർണിയ സ്റ്റേറ്റ് ഫോറസ്റ്റി ആൻഡ് പ്രൊട്ടക്ഷൻ മേധാവി കെൻ പിംലോട്ട് അറിയിച്ചു.
 
ദുരന്ത സാഹചര്യത്തിൽ സൊനോമ, നാപാ അടക്കം എട്ടു കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ജെറി ബ്രൗൺ പറഞ്ഞു.