Sunday, December 17, 2017
Reg:No 91291/Kermal/2004/18734

ഒരു ബൈക്കില്‍ അഞ്ചുപേര്, അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന പോലീസുകാരന്‍; സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

ഒരു ബൈക്കില്‍ അഞ്ചുപേര്, അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന പോലീസുകാരന്‍; സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

ഹൈദരാബാദ്: ഒരു ബൈക്കില്‍ അഞ്ചുപേര്‍. അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന പോലീസുകാരന്‍.  ചിത്രം കാണുമ്പോള്‍ എല്ലാവര്‍ക്കും ചിരിയുണ്ടാകുകയും ചെയ്യും. എന്നാല്‍ നമ്മളെ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. ട്രാഫിക് നിയമങ്ങളെകുറിച്ച് അജ്ഞരായ ഒരു ജനതയുടെ മുന്നില് നിസ്സഹായരാവുന്ന നിയമപാലകരെ വരച്ചു കാട്ടുന്ന ചിത്രം. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 
 
ആന്ധ്രപ്രദേശിലെ അനന്തപുരയിലാണ് സംഭവം. ഒരു കാറില്‍ കൊള്ളാവുന്ന ആളുകളുമായി ഓടിച്ചു വരുന്ന ബൈക്ക്. മഡകാസിര സര്ക്കിള് ഇന്സ്പെക്ടറായ ബി ശുഭ്കുമാറാണ് ആദ്യം ശ്രദ്ധിക്കുന്നത്. ടാങ്കിനു മുന്നില് രണ്ട് കുട്ടികളെയും പുറകില് ഭാര്യയെയും ബന്ധുവിനെയും ഇരുത്തി ഹെല്മെറ്റ് പോലും ധരിക്കാതെയായിരുന്നു കെ ഹനുമന്തരയടു എന്നയാള്‍ ബൈക്ക് ഓടിച്ചിരുന്നത്.
 
അഞ്ച് പേരെയും വഹിച്ചു കൊണ്ട് വരുന്ന ബൈക്ക് ശ്രദ്ധയില്പെട്ട എസ് ഐ ശുഭ്കുമാര് ഈ കാഴ്ച്ച കണ്ട് നിസ്സഹായനായി നില്ക്കുന്നതാണ് ചിത്രത്തില്‍. എന്തുകൊണ്ട് ഇവരെ കണ്ടപ്പോള് കൈ കൂപ്പി നിന്നു എന്ന ചോദ്യത്തിന് ശുഭ് കുമാര് പറയുന്നതിങ്ങനെ. 
 
"റോഡ് സുരക്ഷയെ കുറിച്ച് ഒന്നര മണിക്കൂര് ബോധവത്കരണം നടത്തി വരുന്ന വഴിയായിരുന്നു ഞാന്. ആ ബോധവത്കരണ പരിപാടിയില് ഈ ബൈക്ക് ഓടിക്കുന്ന ആളും ഉണ്ടായിരുന്നു. പക്ഷെ ഇതേയാള് നാലു പേരെ ഇരുത്തി അപകടകരമാംവിധം ബൈക്കില് വരുന്ന കാഴ്ച്ച കണ്ട് ഞാന് സ്തബ്ധനായിപ്പോയി. നിരാശ മൂത്ത് നിസ്സാഹായനായി ഞാന് അവര്ക്ക് മുന്നില് കൈകൂപ്പി നിന്നു പോവുകയായിരുന്നു". തടഞ്ഞു നിര്ത്തിയപ്പോള് എന്നോടെന്തോ അയാള് പിറുപിറുക്കുകയും ചെയ്തു. 
 
തീര്ത്തും നിരുത്തവാദപരമായാണ് അയാള് പെരുമാറിയത്. കുട്ടികളെ ഫ്യുവല് ടാങ്കിനു മുകളില് ഇരുത്തിയതിനാല് ബൈക്കിന്റെ ഹാന്ഡില് പോലും നിയന്ത്രിക്കാന് അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ആരും ഹെല്മെറ്റ് പോലും ഉപയോഗിച്ചിരുന്നില്ലെന്നും ഇന്‍സ്പെക്ടര്‍ കുറ്റപ്പെടുത്തുന്നു.