Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

എ​ൽ​ഇ​ഡി ബ​ൾ​ബു​കള്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നില്ലെന്ന് റിപ്പോര്‍ട്ട്

എ​ൽ​ഇ​ഡി ബ​ൾ​ബു​കള്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ വി​റ്റ​ഴി​ക്കു​ന്ന നാ​ലി​ൽ മൂ​ന്ന് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളും സ​ർ​ക്കാ​രി​ന്‍റെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​വ​യ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. വി​പ​ണി ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ നീ​ൽ​സ​ൺ പു​റ​ത്തു​വി​ട്ട സ​ർ​വെ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, അ​ഹ​മ്മ​ദാ​ബാ​ദ്, ന്യൂ​ഡ​ൽ​ഹി തു​ട​ങ്ങി രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ 200 ഇ​ല​ക്‌​ട്രി​ക് ഔ​ട്ട്ലെ​റ്റു​ക​ളി​ൽ ന​ട​ത്തി​യ സ​ർ​വെ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട്. എ​ൽ​ഇ​ഡി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഭൂ​രി​ഭാ​ഗ​വും വ്യാ​ജ​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ സു​ര​ക്ഷാ ലം​ഘ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള​ത് ഡ​ൽ​ഹി​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
 
വ്യാ​ജ​വും ബ്രാ​ൻ​ഡ​ഡ് അ​ല്ലാ​ത്ത​തു​മാ​യ എ​ൽ​ഇ​ഡി ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ ക​മ്പ​നി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല മേ​ക്ക് ഇ​ൻ ഇ​ന്ത്യ പോ​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ആ​ഗ​സ്റ്റി​ൽ ബ്യൂ​റോ ഒ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് (ബി​ഐ​എ​സ്) എ​ൽ​ഇ​ഡി നി​ർ​മാ​താ​ക്ക​ളോ​ട് അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കാ​യി ബി​ഐ​എ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ചൈ​നീ​സ് വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഈ ​നി​ർ​ദേ​ശം.
 
ചൈ​ന​യി​ൽ നി​ന്നു​ള്ള ഗു​ണ​മേ​ന്മ കു​റ​ഞ്ഞ ഇ​റ​ക്കു​മ​തി ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്തൃ, മൂ​ല​ധ​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​ത് ഇ​ന്ത്യ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ്. വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ നി​കു​തി വ​രു​മാ​ന​ത്തി​ൽ ആ​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന​താ​യും നി​ക്ഷേ​പ ല​ക്ഷ്യ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 48 ശ​ത​മാ​നം എ​ൽ​ഇ​ഡി ബ​ൾ​ബ് ബ്രാ​ൻ​ഡു​ക​ളി​ൽ നി​ർ​മാ​താ​ക്ക​ളു​ടെ മേ​ൽ​വി​ലാ​സ​ത്തെ​ക്കു​റി​ച്ച് ഒ​ന്നും ത​ന്നെ പ​രാ​മാ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും 31 ശ​ത​മാ​ന​ത്തി​ൽ നി​ർ​മാ​താ​വി​ന്‍റെ പേ​ര് പോ​ലും ഇ​ല്ലെ​ന്നും സ​ർ​വെ വ്യ​ക്ത​മാ​ക്കു​ന്നു.