Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ആക്രമിക്കപ്പെട്ട സ്വിസ്​ ദമ്പതിമാർക്ക്​ ഫൈവ്​ സ്​റ്റാർ ഹോട്ടലിൽ സൗജന്യ താമസം വാഗ്​ദാനം ചെയ്​ത് സര്‍ക്കാര്‍

ആക്രമിക്കപ്പെട്ട സ്വിസ്​ ദമ്പതിമാർക്ക്​ ഫൈവ്​ സ്​റ്റാർ ഹോട്ടലിൽ സൗജന്യ താമസം വാഗ്​ദാനം ചെയ്​ത് സര്‍ക്കാര്‍

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഫത്തേപ്പൂർ സിക്രിയിൽ ആക്രമിക്കപ്പെട്ട സ്വിസ്​ ദമ്പതിമാർക്ക്​ ഫൈവ്​ സ്​റ്റാർ ഹോട്ടലിൽ സൗജന്യ താമസം. ടൂറിസം മന്ത്രി അൽഫോൺസ്​ കണ്ണന്താനമാണ്​ ഇരുവർക്കും സൗജന്യ താമസം വാഗ്​ദാനം ചെയ്​തത്​. അസുഖം ഭേദമായാൽ ഇരുവർക്കും ടൂറിസം വകുപ്പിന്​ കീഴിലുള്ള അശോക്​ ഹോട്ടലിൽ രണ്ടു ദിവസത്തെ സൗജന്യ താമസമാണ്​ മന്ത്രി കത്തിലൂടെ ഉറപ്പുവരുത്തിയത്​. ഏത്​ ദിവസമാണ്​ താമസിക്കേണ്ടതെന്ന്​ ഇരുവർക്കും തീരുമാനിക്കാം. താമസവും ഭക്ഷണവുമുൾപ്പെടെ ഇൗ ദിവസങ്ങളിലെ ഇരുവരുടെയും ചെലവ്​ സർക്കാർ വഹിക്കുമെന്നും കത്തില്‍ പറയുന്നു. രാഷ്​ട്രപതി ഭവന്​ സമീപത്ത്​ സ്​ഥിതി ചെയ്യുന്ന ഹോട്ടലിൽ ഒരു രാത്രി താമസിക്കുന്നതിന്​ 10,000 രൂപയാണ്​ ചെലവ്​.
 
ആഗ്രയിലെ റെയിൽവെ ട്രാക്കിലൂടെ നടന്നുപോകവെ ഇൗ മാസം ആദ്യമാണ് സ്വിസ്​ ദമ്പതികളെ ഒരു കൂട്ടം ആളുകൾ ആയുധങ്ങളും വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ പുരുഷന്‍റെ തലയോട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്​സയിലാണ് ദമ്പതികൾ.