Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

2019 നുശേ​ഷം നി​ര്‍മി​ക്കു​ന്ന കാ​റു​ക​ളി​ല്‍ എ​യ​ര്‍ബാ​ഗ് നിര്‍ബന്ധം

2019 നുശേ​ഷം നി​ര്‍മി​ക്കു​ന്ന കാ​റു​ക​ളി​ല്‍ എ​യ​ര്‍ബാ​ഗ് നിര്‍ബന്ധം

ന്യൂ​ഡ​ല്‍ഹി: 2019നുശേ​ഷം നി​ര്‍മി​ക്കു​ന്ന കാ​റു​ക​ളി​ല്‍ എ​യ​ര്‍ബാ​ഗ്, സ്പീ​ഡ് കൂ​ടു​മ്പോ​ഴു​ള്ള മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്ന സം​വി​ധാ​നം, പാ​ര്‍ക്കി​ങ് സെ​ന്‍സ​ര്‍, സീ​റ്റ് ബെ​ൽ​റ്റ് അ​ലേ​ർ​ട്ട് എ​ന്നി​വ നി​ര്‍ബ​ന്ധ​മാ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. 2019 ജൂ​ലൈ ഒ​ന്നി​നു​ശേ​ഷം നി​ർ​മി​ക്കു​ന്ന കാ​റു​ക​ൾ​ക്ക് പു​തി​യ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ആ​ഡം​ബ​ര കാ​റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​ത്ത​രം സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ള്ള​ത്. കാ​ര്‍ യാ​ത്രി​ക​രു​ടെ​യും കാ​ല്‍ന​ട​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​ക്കാ​ന്‍ ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു.
 
പു​തി​യ സി​സ്റ്റം കാ​റു​ക​ളി​ൽ ന​ട​പ്പി​ൽ വ​രു​ത്തി​യാ​ൽ കാ​റു​ക​ളു​ടെ വേ​ഗ​ത ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​ണി​ക്കൂ​റി​ല്‍ വേ​ഗ​ത 80 കി​ലോ മീ​റ്റ​ര്‍ ക​ട​ന്നാ​ല്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന സി​സ്റ്റം കാ​റു​ക​ളി​ൽ ഉ​ണ്ടാ​കും. അ​തു​പോ​ലെ റി​വേ​ഴ്സ് പാ​ർ​ക്കി​ങ് അ​ലേ​ർ​ട്ട്, അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മാ​നു​വ​ലാ​യി സെ​ട്ര​ൽ ലോ​ക്ക് നീ​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ പു​തി​യ​താ​യി നി​ര​ത്തി​ലി​റ​ക്കു​ന്ന കാ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
 
2016ലെ ​ക​ണ​ക്കു​പ്ര​കാ​രം 1.51 ല​ക്ഷം റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ 74,000 പേ​ര്‍ അ​മി​ത​വേ​ഗ​ത​മൂ​ലം മ​ര​ണ​പ്പെ​ട്ടു​വെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.