Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

മുന്‍ അമേരിക്കന്‍ പ്രസിഡൻറ്​ ബുഷ്‌ മോശമായി പെരുമാറിയെന്ന ആരോപണവുമായി ഒരു വനിതാ കൂടി രംഗത്ത്

മുന്‍ അമേരിക്കന്‍ പ്രസിഡൻറ്​ ബുഷ്‌ മോശമായി പെരുമാറിയെന്ന ആരോപണവുമായി ഒരു വനിതാ കൂടി രംഗത്ത്

വാഷിങ്​ടൺ: അമേരിക്കൻ മുൻ പ്രസിഡൻറ്​ എച്ച്​.ഡബ്​ളിയു ബുഷ്​ മോശമായി പെരുമാറിയെന്ന ആരോപണവുമായി മറ്റൊരു വനിത കൂടി രംഗത്ത്​. അമാൻഡ്​ സ്​റ്റാപ്​ലെസ്​ എന്ന വനിതയാണ്​ ബുഷിനൊടൊപ്പമുള്ള ചിത്രം പോസ്​റ്റ്​ ചെയ്​ത്​ ​മോശമായി പെരുമാറിയെന്ന ആരോപണമയുർത്തിയത്​​. 2006ൽ ഒരു പൊതുചടങ്ങിൽ വെച്ചാണ്​ തനിക്ക്​ ദുരനുഭവമുണ്ടായതെന്നും അമാൻഡ ഇൻസ്​റ്റഗ്രാം പോസ്​റ്റിൽ വ്യക്​തമാക്കിയിട്ടുണ്ട്​.
 
അതേ സമയം, അമാൻഡയുടെ ആരോപണങ്ങളെ കുറിച്ച്​ ബുഷി​​െൻറ വക്​താവ്​ പ്രതികരിച്ചു​. ആരോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്​ വക്​താവ്​ ജിം മക്​ഗ്രാത്ത്​ പറഞ്ഞു. 
 
നേരത്തെ യുവനടിക്കിതിരെ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തിൽ മുൻ യു.എസ്​ പ്രസിഡൻറ്​ ജോർജ്​ എച്ച്​.ഡബ്​ളിയു ബുഷ്​ ക്ഷമാപണം നടത്തിയിരുന്നു. ഇതിന്​ പിന്നാലെ കൂടുതൽ പേർ ബുഷിനെതിരെ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.