Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

പശുവിന്‍റെ ഗുണഗണങ്ങൾ പ്രചരിപ്പിക്കാൻ 'സെൽഫി വിത്ത് ഗോമാത' ആപ്പുമായി ആർ.എസ്.എസ്

പശുവിന്‍റെ ഗുണഗണങ്ങൾ പ്രചരിപ്പിക്കാൻ 'സെൽഫി വിത്ത് ഗോമാത' ആപ്പുമായി ആർ.എസ്.എസ്

കൊൽക്കത്ത: പശുവിന്‍റെ ഗുണഗണങ്ങൾ പ്രചരിപ്പിക്കാൻ പുതിയ മൊബൈൽ ആപ്പുമായി ആർ.എസ്.എസ് പിന്തുണയുള്ള ഗോസേവ പരിവാർ സംഘടന രംഗത്ത്. ഇവർ സംഘടിപ്പിക്കുന്ന 'സെൽഫി വിത്ത് ഗോമാത' മത്സരത്തിലേക്ക് കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നതിനും മത്സരാർഥികളുടെ സൗകര്യത്തിനുമായാണ് പുതിയ ആപ്പ് ഇറക്കിയതെന്ന് ഗോസേവ പരിവാർ സംഘടന പ്രവർത്തകർ പറയുന്നു. 
 
2015ൽ 'സെൽഫി വിത്ത് ഗോമാത' മത്സരം നടത്തുന്നതിനായി എൻട്രികൾ ക്ഷണിച്ചപ്പോൾ വാട്സ് ആപ്പിലൂടെ എൻട്രികൾ അയക്കുന്നതിന് മത്സരാർഥികൾക്കും സംഘാടകർക്കും ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പുതിയ ആപ്പ് എൻട്രികൾ അയക്കുന്നതും തെരഞ്ഞെടുക്കുന്നതും എളുപ്പത്തിലാക്കിയെന്ന് ഗോസേവ പരിവാർ നേതാവ് ലളിത് അഗർവാൾ പറഞ്ഞു. ഈ ആപ്പിലൂടെ ഗോമാതാവിനെക്കുറിച്ചുള്ള ഗുണങ്ങൾ പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്. 
 
പശുവിനെ പരിചരിക്കുന്നത് മനുഷ്യരാശിയെ മുഴുവൻ പരിചരിക്കുന്നതിന് തുല്യമാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും മത്സരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും തങ്ങൾ ഈ ആശയത്തിന് പിന്തുണ നൽകുന്നുണ്ടെന്നും ആർ.എസ്.എസ് നേതാവ് അറിയിച്ചു.