Saturday, November 25, 2017
Reg:No 91291/Kermal/2004/18734

സ്വകാര്യ ഏജൻസിയുടെ സുരക്ഷ: ദിലീപിന് പോലീസിന്‍റെ നോട്ടീസ്

സ്വകാര്യ ഏജൻസിയുടെ സുരക്ഷ: ദിലീപിന് പോലീസിന്‍റെ നോട്ടീസ്

കൊച്ചി: സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സംരക്ഷണം തേടിയ നടൻ ദിലീപിന് പോലീസ് നോട്ടീസ് നൽകി. സായുധസംഘത്തിന്‍റെ സംരക്ഷണം എന്തിനെന്ന് ദിലീപ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നൽകിയത്. സുരക്ഷാ ഏജൻസിയോടും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഏജൻസിക്കു തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനുള്ള അനുമതിയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണു പോലീസ് അന്വേഷിക്കുക. 
 
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സ് എന്ന ഏജൻസിയുടെ സഹായമാണു ദിലീപ് തേടിയതെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നത്.