Sunday, February 25, 2018
Reg:No 91291/Kermal/2004/18734

ഡല്‍ഹി ഹോട്ടലില്‍ മലയാളി യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി.

ഡല്‍ഹി  ഹോട്ടലില്‍ മലയാളി യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി.

ന്യൂഡല്‍ഹി:  ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ ഹോട്ടലില്‍ മലയാളി യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പള്ളിപ്പാട് സ്വദേശി കെ. സുരേഷ് (29) എന്നയാളും യുവതിയുമാണ് മരിച്ചത്. യുവതിയുടെ പേരു വിവരങ്ങള്‍ ലഭ്യമല്ല. വിഷം കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയത്. ഹോട്ടല്‍ മുറിയില്‍നിന്നും മലയാളത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇരുവരുടെയും തലയിലൂടെ ഇൻസുലേഷൻ ടേപ്പ് ചുറ്റിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു.