Sunday, December 17, 2017
Reg:No 91291/Kermal/2004/18734

കേരളത്തിലേക്കുള്ള ഹജ്ജ്​​ വിമാനം തിരിച്ചിറക്കി; ഒഴിവായത് വന്‍ ദുരന്തം

കേരളത്തിലേക്കുള്ള ഹജ്ജ്​​ വിമാനം തിരിച്ചിറക്കി; ഒഴിവായത് വന്‍ ദുരന്തം

ജിദ്ദ: മദീനയില്‍ നിന്ന്‍ ഹാജിമാരുമായി കേരളത്തിലേക്ക്​ തിരിച്ച വിമാനം ഒരുമണിക്കൂർ പറന്ന ശേഷം തകരാറുമൂലം തിരിച്ചിറക്കി. ചൊവ്വാഴ്​ച രാവിലെ 10.10 ന്​ മദീന അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്നും കേരളത്തിലേക്ക്​ തിരിച്ച സൗദിയ വിമാനമാണ്​ തിരിച്ചിറക്കിയത്​. വിമാനം പറന്നുയർന്ന ശേഷം മുന്നിലുള്ള വിൻഡോ പൊട്ടി അകത്തേക്ക്​ വായു തള്ളികയറുകയായിരുന്നു. അപകടം മനസിലാക്കിയ പൈലറ്റ്​ വിമാനം തിരിച്ചിറക്കുകയായിരുന്നു. വൻ ദുരന്തമാണ്​ തലനാരിക്ക്​ ഒഴിവായത്. 
 
സർക്കാർ ക്വാട്ടയിൽ ഹജ്ജ്​ നിർവഹിച്ച 300 ഒാളം തീർത്ഥാടകരാണ്​ വിമാനത്തിലുണ്ടായിരുന്നത്​. വിമാനം ആകാശചുഴിൽ പെട്ടതുപോലെ ആടിയുലഞ്ഞതായി യാത്രക്കാർ പറഞ്ഞു.​ മദീന വിമാനത്താവളത്തിൽ നിന്നും ഹാജിമാരെ രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തിൽ നാട്ടിലെത്തുമെന്ന്​ അധികൃതർ അറിയിച്ചു.