Sunday, December 17, 2017
Reg:No 91291/Kermal/2004/18734

മലേഗാവ് സ്ഫോടനം; പ്രതി മേജർ രമേശ് ഉപാധ്യായയ്ക്ക് ജാമ്യം

മലേഗാവ് സ്ഫോടനം; പ്രതി മേജർ രമേശ് ഉപാധ്യായയ്ക്ക് ജാമ്യം

മുംബൈ: മലേഗാവ് സ്ഫോടനക്കേസ് പ്രതി മേജർ രമേശ് ഉപാധ്യായയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം എന്ന നിബന്ധനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ലഫ്. കേണൽ ശ്രീങ്കാന്ത് പുരോഹിതിന് ഓഗസ്റ്റിൽ സുപ്രീം കോടതി ജാമ്യം നൽകിയിരുന്നു.
 
2008 സെപ്റ്റംബർ 29 നായിരുന്നു നാസിക്കിനു സമീപം മലേഗാവിൽ സ്ഫോടനം നടന്നത്. ഏഴുപേർ സ്ഫോടനത്തിൽ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.