Thursday, December 14, 2017
Reg:No 91291/Kermal/2004/18734

കർണാടക ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേൽ രാജിവച്ചു

കർണാടക ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേൽ രാജിവച്ചു

ബംഗളൂരു: കർണാടക ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേൽ രാജിവച്ചു. അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസായി ഉദ്യോഗക്കയറ്റം ലഭിക്കാതിരുന്നതാണ് രാജിക്ക് കാരണമെന്നാണ് സൂചന. 
 
കർണാടക ഹൈക്കോടതിയിലേക്ക് എത്തും മുന്പ് ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്നു ജയന്ത് പട്ടേൽ. ഇസ്രത്ത് ജഹാൻ കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ജയന്ത് പട്ടേൽ കേസിന്‍റെ നിരീക്ഷണ ചുമതലയും ഏറ്റെടുത്തിരുന്നു. കേസിൽ ഇന്‍റലിജൻസ് ബ്യൂറോയുടെ പങ്കിനെക്കുറിച്ചും ഇദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു