Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

കൂട്ടുകാര്‍ സെല്ഫി എടുക്കുന്നതിനിടെ കോളേജ് വിദ്യാര്ഥിക്ക് ദാരുണാന്ത്യം

കൂട്ടുകാര്‍ സെല്ഫി എടുക്കുന്നതിനിടെ കോളേജ് വിദ്യാര്ഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കൂട്ടുകാര്‍ സെല്ഫി എടുക്കുന്നതിനിടെ കോളേജ് വിദ്യാര്ഥിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ റാവഗോന്ദ്‌ലു ബെട്ടയിലാണ് സംഭവം. വിദ്യാര്ഥി സംഘം നീന്തല് കുളത്തില് നിന്നും സെല്ഫി എടുക്കുന്നതിനിടെ കൂടെയുള്ള വിദ്യാര്ഥി വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. എന്നാല് തങ്ങള്‍ക്ക് പിറകില് കൂട്ടുകാരന് മരണവെപ്രാളത്തിലാണെന്നറിയാതെ സംഘം സെല്ഫി എടുക്കുന്നത്  തുടര്ന്നു.
 
ജയനഗര് നാഷണല് കോളേജില് നിന്നും എന്സിസി ട്രെക്കിങ് ക്യാമ്പിനെത്തിയ 24 അംഗ സംഘത്തില്പ്പെട്ടയാളാണ് മുങ്ങിമരിച്ച ജി വിശ്വാസ്(17). ശനിയാഴ്ച മുതല് ഇവര് റാവുഗൊന്ദ്‌ലുവില് ക്യാമ്പ് ചെയ്യുകയായിരുന്നു. ട്രക്കിങ്ങിനിടെ ഞായറാഴ്ച ഉച്ചയോടെ ക്യാമ്പില് നിന്നും പന്ത്രണ്ടംഗ സംഘം സമീപത്തെ കല്ല്യാണി ക്ഷേത്രക്കുളത്തില് കുളിക്കാനെത്തി. നീന്തല് അറിയാത്ത വിശ്വാസും ഇവര്ക്കൊപ്പം ചേര്ന്നു. കുളത്തില് നിന്നും ഇവര് സെല്ഫി പകര്ത്തുന്നതിനിടെയാണ് വിശ്വാസ് വെള്ളത്തില് മുങ്ങിപ്പോയത്. എന്നാല് ഇത് സുഹൃത്തുക്കള്ക്ക് മനസ്സിലായില്ല. നീന്തല് കഴിഞ്ഞ കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്ന് സുഹൃത്തുക്കള് തിരിച്ചറിഞ്ഞത്. തുടര്ന്ന് സെല്ഫി ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് സെല്ഫിയുടെ പശ്ചാത്തലത്തില് വിശ്വാസ് മുങ്ങിപ്പോവുന്നതായി കണ്ടത്. വിദ്യാര്ഥി സംഘം വിവരമറിയിച്ചതിനെ തുടര്ന്ന് ആധ്യാപകരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി വിശ്വാസിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. 
 
സംഭവത്തില് കോളേജ് അധികൃതര്ക്കെതിരെ വിശ്വാസിന്റെ പിതാവ് ഗോവിന്ദയ്യ രംഗത്തെത്തി. കോളേജ് അധ്യാപകരുടേയും എന്സിസി ചുമതലയുള്ളവരുടേയും ഉത്തരവാദിത്തക്കുറവാണ് അപകടത്തിനിടയാക്കിയതെന്ന് പിതാവ് ആരോപിച്ചു. ക്യാമ്പിന് പുറത്ത് പോകുമ്പോള് സംഘത്തെ നിയന്ത്രിക്കേണ്ടതും നിരീക്ഷിക്കേണ്ടതും അധ്യാപകരുടെ ചുമതലയല്ലേയെന്നും ഗോവിന്ദയ്യ ചോദിച്ചു.
 
കേസില് പോലീസ് എന്സിസി യൂണിറ്റിന്റെ ചുമതലയുളള അധ്യാപകന് ഗിരീഷിനോട് സ്റ്റേഷനില് ഹാജരാവാന് ആവശ്യപ്പെട്ടിട്ടുണ്ട്.