Sunday, December 17, 2017
Reg:No 91291/Kermal/2004/18734

വെള്ളാപ്പള്ളി എന്‍ ഡി എ യുടെ പടി ഇറങ്ങുന്നു...

വെള്ളാപ്പള്ളി എന്‍ ഡി എ യുടെ പടി ഇറങ്ങുന്നു...

തിരുവന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ സഖ്യമായി കൊട്ടിഘോഷിച്ചു  ഒന്നിച്ചു യാത്ര തുടങ്ങിയ ബി ഡി ജെ എസും ബി ജെ പി യും പാതിവഴിയില്‍ വേര്‍പിരിയാന്‍ ഒരുങ്ങുന്നു. അതിന്‍റെ സൂചനകള്‍ ഏറെ നാളുകളായി വെള്ളാപ്പള്ളി നടേശന്‍ നല്‍കുന്നുണ്ട്.  എന്‍ ഡി എ യുടെ വേങ്ങരയിലെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത് അതിന്‍റെ അവസാന പടിയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ബി ഡി ജെ എസ - എന്‍ ഡി എ സഖ്യത്തെ വീക്ഷിച്ചാല്‍ ഇതു മനസിലാകും.
 
എസ എന്‍ ഡി പി യിലെ തമ്മിലടി ഒന്ന് നിറം മങ്ങി വന്നപ്പോഴാണ്  വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയത്തിന്‍റെ പിന്നില്‍ നിന്ന്   " നംബൂതിരി  മുതല്‍ നായാടി വരെ'' എന്ന മുദ്ര വാക്യവുമായി മുന്നിലേക്ക്‌ വരന്‍ തീരുമാനിച്ചത്. ആഘോഷമായി ശഖുമുഖം കടല്‍ക്കരയില്‍ സ്വന്തം പാര്‍ട്ടിയായ ബി ഡി ജെ എസിന്‍റെ പ്രഖ്യാപനവും നടത്തി. പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്‍പ് തന്നെ എന്‍ ഡി എ യിലേക്ക് തന്നെ എന്ന സൂചനയും നല്‍കി. മണിയെപ്പോലെ തന്നെ മകന് ഒരു കേന്ദ്രമന്ത്രി സ്ഥാനം എന്ന നിഷ്കളങ്കമായ ആഗ്രഹവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ കൂടെ എന്‍ ഡി എ മുന്നണിയില്‍ മത്സരിച്ച ബിടി ജെ എസിന് പല മണ്ഡലങ്ങളിലും രണ്ടാസ്ഥനത്ത് എത്താന്‍ കഴിഞ്ഞു. എന്നാല്‍ ജയിച്ചു കേറുമെന്നു മുന്നണിക്ക്‌ ഉറപ്പുകൊടുത്ത സീറ്റുകളോക്കയും സി പി എം കയ്യടക്കി. ആലപ്പുഴയുടെ ഭൂരിഭാഗത്തും  അവര്‍ ചെങ്കൊടി പാറിച്ചു. നേമത്ത് നായന്മാരുടെ വോട്ടു കൊണ്ട് മാത്രമാണ് രാജഗോപാല്‍ ബി ജെ പി യുടെ മനം കാത്തത്.
 
എന്‍ ഡി എയുടെ ഭാഗമായാല്‍ കേന്ദ്ര പദവികളടക്കം നല്‍കാമെന്നത് പാര്‍ട്ടി രൂപീകരണത്തിന് മുന്‍പുതന്നെ ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ വാഗ്ദാനം അതുകൊണ്ട് വാഗ്ദാനമായി തന്നെ നിലകൊണ്ടു. ബോര്‍ഡ്-കോര്‍പ്പറേഷന്‍ പദവികളൊന്നും ബി ഡി ജെ എസിന് കിട്ടിയില്ല. കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്‍റെ  പേര് നല്‍കാന്‍ തത്വത്തില്‍ അംഗീകരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അത് പോലും പാലിക്കപ്പെട്ടിട്ടില്ല. അവസാനം കേന്ദ്ര മന്ത്രി സ്ഥാനം കേരളത്തിലേക്ക് വന്നപ്പോള്‍ അത് അല്‍ഫോണ്‍സ് കണ്ണന്താനം നേടി. സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവൃത്തിയില്‍ അസംതൃപ്തിയുള്ള കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം മാത്രം ആയിരുന്നു. 
 
ഇതിനു മുന്‍പ് തന്നെ വെള്ളാപ്പള്ളി തന്‍റെ അസംതൃപ്തി പരസ്യമായി തുറന്നു പറഞ്ഞിരുന്നു. ഇടതു പക്ഷത്തെ ഏറെ പുകഴ്ത്തിയ അദ്ദേഹം പിണറായിയുമായി കൂടികാഴ്ച നടത്തി. ഇടതു മുന്നണിയിലേക്ക് വരാനുള്ള  താല്പര്യം തുറന്നു വച്ചു. 
 
അമിത്ഷാ കേരളത്തില്‍ എത്തിയപ്പോള്‍ കൂടികാഴ്ച നടത്താതിരുന്നതും ചൂണ്ടികാണിക്കുന്നത് ഇതു തന്നെ. ഏറ്റവും ഒടുവില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയാണ് ബി ഡി ജെ എസ് ചെയ്യുന്നത്. ഇതു വെള്ളാപ്പള്ളിയുടെ പരസ്യ നിലപാടിന്‍റെ ഊന്നി ഊന്നിയുള്ള വ്യകതമാക്കലാണ്.  ന്യൂനപക്ഷ പ്രേമത്തിത്തിലൂടെ ഉത്തരേന്ത്യയിലുള്ള  ചീത്ത് പേര് മാറ്റാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ബി ജെ പി ക്ക് അടിയാകും.  ഈ  സൂചനതന്നെയാണ് പരോക്ഷമായി വെള്ളാപ്പള്ളി നല്‍കിയത്. മുന്നണി മര്യാദയുടെ പാഠം മടക്കി വച്ചിട്ടുള്ള   വെള്ളാപ്പള്ളിയുടെ  ശക്തമായ ഇറങ്ങിപ്പോക്കാണിത്. 
 
എന്‍ ഡി എയിലെ രണ്ടാം കക്ഷിയായ ബിഡിജെഎസ് പോകുന്നതോടെ സികെ ജാനുവും പിസി തോമസും എവി താമരാക്ഷനും മറ്റും മാത്രമേ മുന്നണിയില്‍ കൂട്ടുകക്ഷിയായി അവശേഷിക്കുന്നുള്ളൂ.  ഇവരുടെ ഇടയിലും  മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴേ കിതച്ചു നീങ്ങുന്ന ബിജെ പി സംസ്ഥാന നേതൃത്വം വെള്ളപ്പള്ളി കൂടി പോയാല്‍ അതിദയനീയമാകും.