Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ചെങ്കോട്ടയിൽ സെൽഫി എടുക്കുന്നതിനിടെ യുക്രെയ്ൻ അംബാസഡറുടെ മൊബൈല്‍ മോഷ്ടിച്ചു

ചെങ്കോട്ടയിൽ സെൽഫി എടുക്കുന്നതിനിടെ യുക്രെയ്ൻ അംബാസഡറുടെ മൊബൈല്‍ മോഷ്ടിച്ചു

ന്യൂഡൽഹി: ചെങ്കോട്ടയിൽ സെൽഫി എടുക്കുന്നതിനിടെ യുക്രെയ്ൻ അംബാസഡറുടെ മൊബൈല്‍ മോഷ്ടിച്ചു. ബുധനാഴ്ചയാണ് സംഭവം. ചെങ്കോട്ടയിലെ കാഴ്ചകൾ കണ്ട് നടക്കുകയായിരുന്നു യുക്രെയ്ൻ അംബാസഡര്‍ ഇഗോർ പൊലിഖ. ഇവിടത്തെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. സെൽഫി എടുക്കുമ്പോൾ അതുവഴി വന്ന ഒരാൾ മൊബൈൽ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. 
 
വിവരം പോലീസില്‍ അറിയിച്ചെങ്കിലും കള്ളനെ പിടികൂടാനായില്ല.  മോഷ്ടാവിനെക്കുറിച്ച് സൂചനകൾ കിട്ടിയെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അതേസമയം, മൊബൈൽ മോഷ്ടിക്കപ്പെട്ടെന്നു കാണിച്ച് ഇഗോർ പൊലിഖ, ആഭ്യന്തര മന്ത്രാലയത്തിനും ഡൽഹി കമ്മിഷണർക്കും പരാതി നൽകി.