Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

കേരളാശ്രമത്തിൽ നവരാത്രി മഹോത്സവം തുടങ്ങി

കേരളാശ്രമത്തിൽ നവരാത്രി മഹോത്സവം തുടങ്ങി

 
തിരുവനന്തപുരം:ഭക്തിയും സംഗീതവും അലതല്ലിയ സന്ധ്യയിൽ ജീവനകലാകേരളാശ്രമത്തിൽ നവരാത്രി മഹോത്സവത്തിന് തിരി തെളിഞ്ഞു.ആർട്ട് ഓഫ് ലിവിങ് 145 രാജ്യങ്ങളിൽ നവരാത്രി ആഘോഷിക്കുമ്പോൾ കേരളാ ശ്രമത്തിൽ ഇത് പതിനൊന്നാം വർഷമാണ് ആഘോഷം.ഇനി വരുന്ന ഒരാഴ്ചക്കാലം ഇവിടം വേദമന്ത്രങ്ങളാൽ മുഖരിതമാകും.
 
ഗുരുജിയുടെ കേരളത്തിലെ ആദ്യശിഷ്യൻ ടാൻഡം ഗോപാലകൃഷ്ണൻ ഉദ്ഘാടനം  ചെയ്തു.ആർട്ട് ഓഫ് ലിവിങ് പ്രധാനാധ്യാപകരായ രാമചന്ദ്രൻ,വാവാ സുരേഷ്,രമേശ് നാരായണൻ,ബേലാ മനോജ്,കേരളാശ്രമം ചെയർമാൻ രാജേഷ് നായർ,ആർട്ട് ഓഫ് ലിവിങ് അപെക്സ്ബോഡി അംഗം മുരളി,അജിത്ബി.നായർ,കൗൺസിലർ മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.
 
25 വരെ എല്ലാദിവസവും ലളിതാ സഹസ്രനാമ പാരായണവും സത് സംഗും ഉണ്ടായിരിക്കും.26 മുതൽ മഹാചണ്ഡികാ യാഗം ആരംഭിക്കും. 28നു കലശാഭിഷേകത്തോടെ സമാപിക്കും