Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ഇ​രി​ക്കൂ​ർ എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം; പ്ര​തി​ക​ളു​ടെ സി​സിടി​വി ദൃ​ശ്യ​വും വി​ര​ല​ട​യാ​ള​വും ല​ഭി​ച്ചു

ഇ​രി​ക്കൂ​ർ എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം; പ്ര​തി​ക​ളു​ടെ സി​സിടി​വി ദൃ​ശ്യ​വും വി​ര​ല​ട​യാ​ള​വും ല​ഭി​ച്ചു

കണ്ണൂർ: ഇ​രി​ക്കൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന​റാ ബാ​ങ്ക് എ​ടി​എ​മ്മി​ലെ ക​വ​ർ​ച്ചാ ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളു​ടെ സി​സിടി​വി ദൃ​ശ്യ​വും വി​ര​ല​ട​യാ​ള​വും ല​ഭി​ച്ചു. ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡിലെ നായ എ​ടി​എ​മ്മി​ൽ നി​ന്ന് മ​ണം പി​ടി​ച്ച് 100 മീ​റ്റ​ർ അ​ക​ലെ പ്ര​തി​ക​ൾ ബൈ​ക്ക് നി​ർ​ത്തി​യ സ്ഥ​ലം വ​രെ ഓ​ടി നി​ന്നു. ബാ​ഗി​ൽ കൊ​ണ്ടുവ​ന്ന ഹാ​മ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ൾ എ​ടി​എം ത​ക​ർ​ത്ത​തെ​ന്ന് സി​സി​ടി​വിയി​ൽ നി​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ പ്ര​ഫ​ഷ​ണ​ൽ സം​ഘ​മ​ല്ല എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​രി​ക്കൂ​ർ എ​സ്ഐ ര​ജീ​ഷ് തെ​രു​വ​ത്ത് പീ​ടി​ക​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
 
വ്യാഴാഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ബാ​ങ്കി​നോ​ടു ചേ​ർ​ന്ന എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാശ്ര​മം ന​ട​ന്ന​ത്. മോ​ണി​റ്റ​റും, പ​ണം പു​റ​ത്തേ​ക്ക് വ​രു​ന്ന ഭാ​ഗ​വും ത​ക​ർ​ത്തെ​ങ്കി​ലും സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ശ​ബ്ദം കേ​ട്ട് കാ​ര്യം തി​ര​ക്കി​യ​തോ​ടെ പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​ർ ത​ക​ർ​ക്കാ​തെ സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ടി​എ​മ്മി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.