Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

രാഹുല്‍ വരും രാജ്യത്തെ വീണ്ടെടുക്കും'' പുതിയ മുദ്രാവാക്ക്യങ്ങള്‍ ഉയർത്തി കോൺഗ്രസ് പ്രചാരണം

രാഹുല്‍ വരും രാജ്യത്തെ വീണ്ടെടുക്കും''  പുതിയ മുദ്രാവാക്ക്യങ്ങള്‍ ഉയർത്തി കോൺഗ്രസ് പ്രചാരണം

ന്യൂഡൽഹി: രാഹുല്‍ വരും രാജ്യത്തെ വീണ്ടെടുക്കും''  പുതിയ മുദ്രാവാക്ക്യങ്ങള്‍ ഉയർത്തി കോൺഗ്രസ് പ്രചാരണം തുടങ്ങി.രാഹുൽഗാന്ധിയുടെ കാലിഫോര്‍ണിയന്‍സര്‍വ്വകലാശാലയിലെ സംവാദം ഇത്രയും ലോകശ്രദ്ധനേടുമെന്ന് ആരും കരുതിയിരുന്നില്ല..അവിടെ കണ്ടത് ഇതുവരെ ലോകം കണ്ട നേതാവിനേയോ,പ്രസംഗമോ ആയിരുന്നില്ല.പ്രസംഗം ലൈവായി പ്രചരിച്ചു  തുടങ്ങിയതും,ഇന്ത്യയിലെ യുവാക്കളും ,വിദ്യാര്‍ത്ഥീകളും,മധ്യവര്‍ഗ്ഗവും ഒന്നടങ്കം അത് ഏറ്റെടുത്തു. അപകടം മണത്ത അമിത്ഷാ ഉടന്‍ ബി ജെ പി യുടെ കോര്‍കമ്മിറ്റി വിളിച്ചു കൂട്ടി.ചര്‍ച്ചകളെ പ്രതിരോധിക്കാനായി 5 ദേശീയ വക്താക്കളെ ചുമതലപ്പെടുത്തി .ലൈവ് ടി വി  ചര്‍ച്ചകളില്‍ അവര്‍ ശോഭിക്കുന്നില്ലന്നറിഞ്ഞ് അന്തി ചര്‍ച്ചകള്‍ക്കായി 17 കേന്ദ്രമന്ത്രിമാരെ ഇറക്കി .സാമ്പത്തിക തകര്‍ച്ചയും,പെട്രോളിയംകൊള്ളയും,മാധ്യമ കൂട്ടക്കൊലയും ന്യായീകരിക്കാനാവാതെ അവരും തപ്പി തടഞ്ഞു. ഉടന്‍ ആയിരത്തോളം ഹൈടെക്ക് സോഷ്യല്‍മീഡിയാ ഓപ്പറേറ്റര്‍മാരെവച്ച് രാഹുലിനെ താഴ്ത്തികെട്ടാനും,പ്രധാനമന്ത്രിയുടെ കോളേജുകളില്‍ കേള്‍പ്പിച്ച പ്രസംഗം ബൂസ്റ്റ്  ചെയ്യാനും ചുമതലപ്പെടുത്തി പക്ഷേ റീച്ച് കിട്ടുന്നില്ലായെന്ന മറുപടി അമിത്ഷായെ കുപിതനാക്കി. ഉടന്‍ സ്മൃതി ഇറാനീയെ ഇറക്കി . അവരുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് പൊടിതട്ടി സമൂഹ മാധ്യമങ്ങൾ തിരിച്ചടിച്ചു. അരുണ്‍ ജയ്റ്റ്ലി സാമ്പത്തിക വിശദീകരണം നല്‍കാനായി എത്തി.പെട്രോളിയം കൊള്ളയും,സാമ്പത്തിക  വളര്‍ച്ചകുറഞ്ഞതും,മേക്ക് ഇൻ ഇന്ത്യ  പരാജയമായതും,നോട്ട്നിരോധനം 4.7 ലക്ഷം കോടി കടത്തിലാക്കിയതും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ ജയ്റ്റലി വീണു. രാജ്യത്തിന് പുറത്ത് രാജ്യഭരണത്തെ വിമര്‍ശിച്ചത് ചര്‍ച്ചയാക്കാന്‍ അര്‍ണാബിനെ ഇറക്കി .എന്നാല്‍ അമേരിക്കയിലെ മാഡിസണ്‍സ്ക്വയറിലും,ദക്ഷിണാഫ്രിക്കയിലെ സോളിലും നടത്തിയ പ്രസംഗത്തില്‍ മുന്‍ഗാമികളായ ഇന്ത്യന്‍ പ്രധാനമന്ത്രിമാരെ മോഡി കളിയാക്കുന്ന വീഡിയോ കള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടതോടെ അതും പാളി.പ്രധാനമന്ത്രിയെ വിശദീകരണം നല്‍കാനായി വിളിക്കാമെന്ന് വച്ചാല്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിക്ക് തരമായി എന്ന വ്യാഖ്യാനവും വരും. ചുരുക്കത്തില്‍ സാമ്പത്തിക തകര്‍ച്ച,ദളിത് ന്യൂനപക്ഷ പീഡനം ,മാധ്യമവേട്ട,കര്‍ഷകആത്മഹത്യാ ,വിവരാവകാശം അട്ടിമറി ,പ്രധാനമന്ത്രിയുടെ പ്രസംഗക്കൊതി,പശുരാഷ്ട്രീയം,എല്ലാം ചര്‍ച്ച യായി.ഇതിനിടയില്‍ അടുത്തുവരുന്ന  ഗുജറാത്ത് , രാജസ്ഥാന്‍,മധ്യപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പിൽ  കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും,കര്‍ണ്ണാടക നിലനിര്‍ത്തുമെന്നുമുള്ള ഇന്റലിജൻസ്  റിപ്പോർട്ട്  പുറത്ത് വന്നു.നരേന്ദ്രമോഡിയിലുള്ള ആവേശം ഇന്ത്യയില്‍ കുറഞ്ഞതായ വാര്‍ത്തകള്‍ ഞെട്ടിച്ചു. ജെ എൻ യൂ ഇടതു പക്ഷവും ,ഡല്‍ഹി യൂണിവേഴ്സിറ്റിയും,ഭോപ്പാല്‍ യുണിവേഴ്സിറ്റിയും എൻ എസ് യൂ  വും,നേടിയതോടെ യുവാക്കളുടെ ട്രെൻഡ്  മനസ്സിലാക്കിയ ബിജെപി  അങ്കലാപ്പിലായി . പുതിയ മുദ്രാവാക്ക്യങ്ങളില്‍ പപ്പുമോഡി എന്ന ടാഗ്  ഉത്തരേന്ത്യയില്‍ തരംഗമായി. രാജ്യം പുതിയ പ്രതീക്ഷയില്‍ 2019 ല്‍ രാഹുല്‍ ഗാന്ധിവരും എന്ന പ്രതീക്ഷയും നൽകി കോൺഗ്രസ് ഗ്രാമങ്ങളിലേക്ക് ഇറങ്ങി കഴിഞ്ഞു.