Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ആർട്ട് ഓഫ് ലിവിങ് കേരളാശ്രമത്തിൽ മഹാചണ്ഡികായാഗം

ആർട്ട് ഓഫ് ലിവിങ്  കേരളാശ്രമത്തിൽ മഹാചണ്ഡികായാഗം

തിരുവനന്തപുരം:നവരാത്രി മഹോല്‍സവത്തൊടനുബന്ധിച്ച് ആര്‍ട്ട്‌ ഓഫ് ലിവിങ്  കേരളാശ്രമത്തില്‍ സെപ്തംബര്‍ 21 മുതല്‍ 30 വരെ മഹാചണ്ഡികായാഗം നടക്കും.21നു വൈകിട്ട് 5.30ന് ദേവസ്വം ബോർഡ് പ്രസിഡന്റ്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് മുരുകദാസ് ചന്ദ്രൻ നയിക്കുന്ന മഹാസത്സംഗ്.
 
22നു വൈകിട്ട് 6.30ന് ഡോ.എൻ ഗോപാലകൃഷ്ണന്റ്റെ പ്രഭാഷണം.23ഉം 24ഉം വൈകിട്ട് 6.30ന് ഡോ.കെ.ഉണ്ണി കൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണം.
 
24നു രാത്രി 8ന് കുടമാളൂർ ജനാർദ്ദനന്റ്റെ പുല്ലാങ്കുഴൽ കച്ചേരിയും 25ന്  രാത്രി 7.30ന് അരവിന്ദ് സൗന്ദർരാജന്റ്റെ കർണാടക സംഗീതകച്ചേരിയും നടക്കും.
 
26നു രാവിലെ 8.30ന് മഹാഗണേശപൂജയോടെ ചണ്ഡികായാഗം ആരംഭിക്കും.തുടർന്ന് മഹാഗണപതിഹോമം,ശ്രീ മഹാലക്ഷ്മി ഹോമം,നവഗ്രഹ ഹോമം. 4.30 ന് വാസ്തു ശാന്തി. രാത്രി 8ന് പൂർണ്ണാഹൂതിയോടെ സമാപിക്കും.8.15ന് ശോഭാ അന്തർജ്ജനത്തിന്റ്റെ നേതൃത്വത്തിൽ നൃത്ത സന്ധ്യ.
 
 27നു രാവിലെ 7ന് രുദ്രാഭിഷേകം.10 മുതൽ ചണ്ഡികാഹോമം.വൈകിട്ട് 5ന് മഹാസുദർശന ഹോമം.രാത്രി 8.45ന് കേരാളാശ്രമത്തിന്റ്റെ സത്സംഗ്.
 
28നു രാവിലെ 7മുതൽ നവചണ്ഡികാഹോമം,ചണ്ഡികാനവാവരണപൂജ,കന്യകാപൂജ,സുവാസനീ പൂജ എന്നിവ നടക്കും.രാത്രി 12.30ന് കലശാഭിഷേകത്തോടെ സമാപിക്കും.
 
ഗണപതി ഹോമം,സുദർശന ഹോമം,മഹാലക്ഷ്മി ഹോമം,രുദ്ര ഹോമം,വാസ്തുശാന്തി ഹോമം,നവഗ്രഹ ഹോമം,ചണ്ഡികാ ഹോമം എന്നിവയ്ക്കു മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത് സങ്കൽപ പൂജ നടത്താമെന്ന് ആർട്ട് ഓഫ് ലിവിങ്  കേരളാശ്രമം ചെയർമാൻ രമേശ്നാരായണൻ അറിയിച്ചു.ഫോൺ:2367424,6541522,9947930300,9497507975.