Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ഇനിയും ഭീഷണി മുഴക്കിയാൽ ഉ​ത്ത​ര​കൊ​റി​യ​യെ തകർക്കും : യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

ഇനിയും ഭീഷണി മുഴക്കിയാൽ ഉ​ത്ത​ര​കൊ​റി​യ​യെ തകർക്കും :  യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

ജ​നീ​വ: തു​ട​ർ​ച്ച​യാ​യി ആ​ണ​വ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന ഉ​ത്ത​ര​കൊ​റി​യ​യെ ത​ക​ർ​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. കിം ​ജോ​ങ് ഉ​ൻ ആ​ത്മ​ഹ​ത്യാ​പ​ര​മാ​യ നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും അ​ത്ത​രം നീ​ക്ക​ങ്ങ​ളി​ൽ​നി​ന്നു പി​ൻ​മാ​റി​യി​ല്ലെ​ങ്കി​ൽ പ്യോം​ഗ്യാം​ഗി​നെ ത​ക​ർ​ക്കു​മെ​ന്നും യു​എ​ൻ പൊ​തു​സ​ഭ​യി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റ​ശേ​ഷം ട്രം​പ് ന​ട​ത്തി​യ ആ​ദ്യ പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.
യു​എ​ന്നി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ഉ​ത്ത​ര​കൊ​റി​യ ആ​ണ​വ ബോം​ബു​ക​ൾ പ​രീ​ക്ഷി​ക്കു​ക​യാ​ണ്. റോ​ക്ക​റ്റ് മാ​ൻ(​കിം ജോ​ങ് ഉ​ന്നി​നെ ട്രം​പ് പ​രി​ഹ​സി​ക്കു​ന്ന പേ​ര്) മ​ര​ണ​ക്ക​ളി​യാ​ണു ക​ളി​ക്കു​ന്ന​ത്. ഉ​ത്ത​ര​കൊ​റി​യ ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ആ​ണ​വ​നി​ല​പാ​ടു​ക​ളി​ൽ​നി​ന്നു പി​ൻ​മാ​റി​യി​ല്ലെ​ങ്കി​ൽ പ്യോം​ഗ്യാം​ഗി​നെ ത​ക​ർ​ക്കാ​ൻ യു​എ​സി​ന​റി​യാം. അ​മേ​രി​ക്ക​യ്ക്ക് എ​ത്ര​ത്തോ​ളം ശ​ക്തി​യു​ണ്ടോ അ​ത്ര​ത്തോ​ളം ക്ഷ​മ​യു​മു​ണ്ട്. ര​മ്യ​മാ​യ പ​രി​ഹാ​ര​ത്തി​ന് സാ​ധ്യ​ത​യു​ണ്ടോ എ​ന്നാ​ണ് നോ​ക്കു​ന്ന​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
പ്ര​സം​ഗ​ത്തി​നി​ടെ യു​എ​ന്നി​നെ വി​മ​ർ​ശി​ക്കാ​നും ട്രം​പ് സ​മ​യം ക​ണ്ടെ​ത്തി. ചി​ല രാ​ജ്യ​ങ്ങ​ൾ ക​ലാ​പ​ങ്ങ​ളെ​യും ഭീ​ഷ​ണി​ക​ളെ​യും തു​ട​ർ​ന്നു ന​ര​ക​മാ​കു​ന്പോ​ൾ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ കാ​ഴ്ച​ക്കാ​ര​നാ​യി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് വി​മ​ർ​ശി​ച്ചു.