Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തി

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തി

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തി .  വൈ​കി​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലാ​യിരുന്നു  കൂ​ടി​ക്കാ​ഴ്ച. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി നേ​തൃ​ത്വം ന​ൽ​കു​ന്ന ബി​ഡി​ജ​ഐ​സ് എ​ൻ​ഡി​എ​യു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ ഈ ​കൂ​ടി​ക്കാ​ഴ്ച. 
എ​ൻ​ഡി​എ​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന​ശേ​ഷ​വും ബി​ഡി​ജ​ഐ​സി​ന് അ​ർ​ഹ​മാ​യ പ​ദ​വി​ക​ൾ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് എ​ൻ​ഡി​എ​യു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ടെ​ന്ന് പാ​ർ​ട്ടി​യു​ടെ താ​ഴേ​ത​ട്ടി​ൽ അ​ഭി​പ്രാ​മു​യ​ർ​ന്നി​രു​ന്നു. ഇ​തു​കൊ​ണ്ടു​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള വെ​ള്ളാ​പ്പ​ള്ളി​യു​ടെ കൂ​ടി​ക്കാ​ഴ്ച ബി​ഡി​ജ​ഐ​സി​ന്‍റെ സ​മ്മ​ർ​ദ​ത​ന്ത്ര​മാ​യി വേ​ണം വി​ല​യി​രു​ത്താ​ൻ. എ​ന്നാ​ൽ എ​ൻ​ഡി​എ-​ബി​ഡി​ജ​ഐ​സ് ത​ർ​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ച് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. 
അ​തേ​സ​മ​യം, എ​സ്എ​ൻ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​തെ​ന്നാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​ശ​ദീ​ക​ര​ണം.