Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

എച്ച്​-1ബി വിസ ലഭിക്കുന്നതിനുള്ള നടപടികൾ അമേരിക്ക പുന:രാരംഭിച്ചു

എച്ച്​-1ബി വിസ ലഭിക്കുന്നതിനുള്ള നടപടികൾ അമേരിക്ക പുന:രാരംഭിച്ചു

വാഷിങ്​ടൺ: എച്ച്​-1ബി വിസ വേഗത്തിൽ ലഭിക്കുന്നതിനുള്ള നടപടികൾ അമേരിക്ക പുന:രാരംഭിച്ചു. അഞ്ച്​ മാസങ്ങൾക്ക്​ മുമ്പാണ് വിസ നൽകുന്നതിൽ യു.എസ്​ നിയന്ത്രണമേർ​പ്പെടുത്തിയത്. അപേക്ഷകരുടെ എണ്ണം വർധിച്ചതാണ്​ നിയന്ത്രണമേർപ്പെടുത്താൻ കാരണമെന്നായിരുന്നു യു എസിന്‍റെ വിശദീകരണം. ഇന്ത്യയിൽ നിന്നുള്ള​ ​ഐ.ടി പ്രൊഫഷണലുകളുൾപ്പടെയുള്ള നിരവധി പേർ രാജ്യത്ത്​ തൊഴിൽ ചെയ്യുന്നതിന്​ ഉപയോഗപ്പെടുത്തുന്നത്​​ എച്ച്​-1ബി വിസകളാണ്.
 
കഴിഞ്ഞ ഏപ്രിലിലാണ് യു.എസ്​ എച്ച്​-1ബി വിസകൾ നൽകുന്നതിന്​ നിയന്ത്രണമേർപ്പെടുത്തിയത്​. ചൊവ്വാഴ്​ച പുറത്തിറക്കിയ കുറിപ്പിൽ വിസ നൽകുന്നതിന്​ ഏർപ്പെടുത്തിയ നിയ​ന്ത്രണം പിൻവലിക്കുകയായിരുന്നുവെന്ന്​ അറിയിച്ചു. 15 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വിസ ലഭ്യമാക്കുമെന്നാണ്​ ഇപ്പോള്‍ വ്യക്​തമാക്കിയിരിക്കുന്നത്​​. 2018ൽ 20,000 അപേക്ഷകർക്ക്​ വേഗത്തിൽ എച്ച്​.1ബി വിസ നൽകുമെന്നും അറിയിച്ചിട്ടുണ്ട്​.