Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്തുമോ?

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ  നാടുകടത്തുമോ?

 ചരിത്രത്തില്‍ പലത്തരത്തിലുള്ള അഭയാര്‍ഥികള്‍ക്ക് ഇരു കയ്യും നീതി സ്വാഗതം ചെയ്യ്ത രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ റോഹിങ്ക്യൻ അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ ഒരുങ്ങുകയാണ്.
  മ്യാന്മാര്‍- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അധിവസിക്കുന്ന  റോഹിങ്ക്യൻ മുസ്ലിംകൾ തങ്ങളുടെ ജന്മരാജ്യമെന്ന് വിളിക്കുന്നത് മ്യാൻമറിനെയാണ്.എന്നാല്‍ മ്യാൻമറിൽ ഭൂരിപക്ഷമായ ബുദ്ധമതക്കാർ രോഹിൻഗ്യകളെ ഇപ്പോഴത്തെ ബംഗ്ലദേശില്‍ നിന്നുള്ള കുടിയേറ്റക്കാരായാണ്  കാണുന്നത്. അവര്‍ക്ക് ഭരണഘടനാപരമായുള്ള മ്യാന്മാര്‍ പൗരത്വവും ലഭിച്ചിട്ടില്ല. കൂടാതെ ഇന്ന് അവര്‍ അവിടെ നിന്ന് തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. 
ബുദ്ധിസ്റ്റ് ഭൂരിപക്ഷമായ രാജ്യമായ മ്യാൻമറിൽ ഓഗസ്റ്റ് 25നു കലാപം  ആരംഭിച്ചതു മുതല്‍ അന്‍പതിനായിരത്തിലധികം പേര്‍ക്കാണ് രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്. കഴിഞ്ഞ മാസം തുടർച്ചയായുണ്ടായ സൈനിക ആക്രമണങ്ങളിൽ റഖൈനിലെ ആയിരത്തോളം വീടുകളാണ് അഗ്നിക്കിരയായത്. അയാള്‍ രാജ്യമായ ബ്ലാഗ്ലാദേശിലേക്ക് 417,000 പേർ അഭയാർഥികളായി പലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
  ഇന്ത്യയില്‍ ആകെ നാൽപതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അധിവസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ പകുതിയിലേറെയും ജമ്മുവിലാണ്. ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, നഗരങ്ങളിലും ഹരിയാനയുടെ ചില ഭാഗങ്ങളിലുമാണ് ബാക്കിയുള്ളവർ. ചിലര്‍ ഹരിയാനയുടെ ചില ഭാഗങ്ങളിലും അധിവസിക്കുന്നുണ്ട്. ഇതില്‍ 16000 പേർക്കാണ് യു എന്നിന്‍റെ അഭയാർഥി പദവി ലഭിച്ചതു. സ്വന്തം നാടും ജീവിതവും ഉപേക്ഷിച്ച് ജീവന്‍ മാത്രം മതിയെന്ന്‍ ആശ്വസിച്ച് അഭയം തേടി വന്നവരെ പുറത്താക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍. ചില ശക്തികൾ അഭയാർഥികളെ ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കൂടാതെ അഭയാർഥികള്‍ക്ക് ഭീകരബന്ധമുണ്ടെന്ന വാദങ്ങള്‍ ഉയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിക്ക് മുതിരുന്നത്. എന്നാല്‍ ഇത് അത്ര എളുപ്പമാവില്ലെന്ന് ഭരണകൂടത്തിനു തന്നെ അറിയാം.
 
റോഹിങ്ക്യൻ അഭയാർഥികളെ നാടു കടത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ അഭായർഥികളാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ജീവന് സുരക്ഷിതത്വമില്ലാത്ത മ്യാന്‍മറിലേക്ക് തങ്ങളെ തിരിച്ചയക്കാനുളള നീക്കം അഭയാര്‍ഥികളുടെ മൗലികാവകാശങ്ങളുടെയും അന്താരാഷ്ട്ര മര്യാദകളുടെയും ലംഘനമയി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കലാപം തുടരുന്ന സാഹചര്യത്തില്‍ ജീവന് ഭീഷണിയില്ലെങ്കിൽ മാത്രമെ അഭയാര്‍ത്ഥികളെ തിരിച്ചയക്കാൻ പാടുള്ളുവെന്ന അന്താരാഷ്ട്ര ചട്ടങ്ങൾ ഇന്ത്യക്ക് തടസമാകുമെന്നാണ് വിലയിരുത്തല്‍. ഐക്യരാഷ്ട്രസഭയുടെ പീഡനത്തിനെതിരെയുള്ള കണ്‍വെൻഷനിൽ ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്. അതുപ്രകാരം ജീവന് ഭീഷണിയോ, പീഡനസാധ്യതയോ ഉണ്ടെങ്കിൽ ഒരു രാജ്യവും അഭയാര്‍ത്ഥികളെ അത്തരം സാഹചര്യങ്ങളിലേക്ക് തിരിച്ചയക്കാൻ പാടില്ല.  ബലം പ്രയോഗിച്ചു തിരിച്ചയക്കുന്നത് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാകും. റോഹിങ്ക്യൻ അഭയാര്‍ത്ഥികളെ ബലംപ്രയോഗിച്ച് തിരിച്ചയക്കാൻ ഒരുക്കമല്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ശ്രീലങ്കൻ അഭയാര്‍ത്ഥികളെ ഇന്ത്യ നിര്‍ബന്ധിച്ച് തിരിച്ചയച്ച ചരിത്രം ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്.
 
റോഹിങ്ക്യകൾ മ്യാൻമർ ഭൂപടത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ടതായി സാറ്റലൈറ്റ് റിപ്പോർട്ട്. മ്യന്മാര്‍ ഭരണകൂടം ഈ കലാപത്തിനു നേരെ കണ്ണടക്കുമ്പോള്‍ മനുഷ്യത്വപരമായ ചില കടമകള്‍ നമുക്കും ഉണ്ട്. സഹജീവിയെ സംരക്ഷിക്കണം എന്നാ കടമ, അവര്‍ക്ക്  പിന്തുണ നല്‍കുന്നതിനുള്ള കടമ . ജീവന്‍ രക്ഷിക്കാനായി ഓടിയെത്തുന്ന അഭയാര്‍ത്ഥികളെ രാജ്യത്തിന്‍റെ സുരക്ഷ എന്ന് പറഞ്ഞ് മരണത്തിനു എറിഞ്ഞു കൊടുക്കരുത്.