Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

അ​ടി​മാ​ലി-കു​മ​ളി ദേ​ശീ​യ പാ​ത​യി​ൽ റോ​ഡി​ടി​ഞ്ഞ് മൂ​ന്ന് ക​ട​ക​ൾ ഡാ​മി​ലേ​ക്ക് പ​തി​ച്ചു

അ​ടി​മാ​ലി-കു​മ​ളി ദേ​ശീ​യ പാ​ത​യി​ൽ റോ​ഡി​ടി​ഞ്ഞ് മൂ​ന്ന് ക​ട​ക​ൾ ഡാ​മി​ലേ​ക്ക് പ​തി​ച്ചു

തൊ​ടു​പു​ഴ: അ​ടി​മാ​ലി--കു​മ​ളി ദേ​ശീ​യ പാ​ത​യി​ൽ ക​ല്ലാ​ർ​കു​ട്ടി ഡാ​മി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ടി​ഞ്ഞ് മൂ​ന്ന് ക​ട​ക​ൾ ഡാ​മി​ലേ​ക്ക് പ​തി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.40 നായിരുന്നു സം​ഭ​വം. ര​ണ്ട് ദി​വ​സം തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ റോ​ഡി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ റോ​ഡ് വീണ്ടു​കീ​റി​യ​ത് ക​ണ്ട് വ്യാ​പാ​രി​ക​ൾ ക​രു​ത​ലോ​ടെ ഇ​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
 
ഡാ​മി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡ​രു​കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൂ​ന്നു പെ​ട്ടി​ക്ക​ട​ക​ളാ​ണ് ഡാ​മി​ലേ​യ്ക്ക് ത​ക​ർ​ന്ന് വീ​ണ​ത്. അ​പ​ക​ട സാ​ദ്ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്തെ പ​ന്ത്ര​ണ്ട് ക​ട​ക​ൾ ഒ​ഴി​പ്പി​ച്ചു.