Sunday, December 17, 2017
Reg:No 91291/Kermal/2004/18734

ജമൈക്കന്‍ കുരുമുളക് എന്ന് അറിയപ്പെടുന്ന സര്‍വ്വസുഗന്ധി

ജമൈക്കന്‍ കുരുമുളക് എന്ന് അറിയപ്പെടുന്ന സര്‍വ്വസുഗന്ധി

ജമൈക്കന്‍ കുരുമുളക് എന്ന് അറിയപ്പെടുന്ന ഇത് സുഗന്ധവ്യഞ്ജനമായിട്ടാണ് ഉപയോഗിക്കുന്നത്. ഇതിന് ഗ്രാമ്പൂ, കുരുമുളക്, ജാതി, കറുവപ്പട്ട എന്നിവയുടെ സുഗന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് സര്‍വ്വസുഗന്ധി എന്നറിയപ്പെടുന്നതും. ഭക്ഷണത്തിന് പ്രത്യേക മണം തന്നെ സര്‍വ്വ സുഗന്ധി നല്‍കുന്നു. എന്നാല്‍ ഭക്ഷണത്തില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ് സര്‍വ്വസുഗന്ധി.
 
സര്‍വ്വസുഗന്ധി ഇല കഴിക്കുന്നത് ദഹന പ്രശ്‌നത്തിന് നല്ലതാണ്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു. ഇതിലുള്ള ആന്റി ഇന്‍ഫല്‍മേറ്ററി ഗുണങ്ങള്‍ തന്നെയാണ് ദഹന പ്രശ്നത്തിന് പരിഹാരം നല്‍കുന്നത്. രക്തയോട്ടം വര്‍ദ്ധിക്കുന്നതില്‍ സഹായിക്കുന്നതാണ് സര്‍വ്വസുഗന്ധി. പല്ല് വേദനയ്ക്കും, ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നു. ഇതിന്റെ ഇല പൊടിച്ച് കഴിക്കുന്നത് നല്ലതാണ്. പല മരുന്നുകളിലും സര്‍വ്വസുഗന്ധി ഉപയോഗിക്കാറുണ്ട്. അതുകൊണ്ടു തന്നെ രോഗങ്ങളെ അകറ്റാന്‍ ഇത് ഉപയോഗിക്കുന്നത് ഗുണം ചെയ്യുന്നു. ക്യാന്‍സറിന് പരിഹാരം കാണാനും ഗുണം ചെയ്യുന്നു. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ സര്‍വ്വസുഗന്ധി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.