Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ഷാര്‍ജാ ഭരണാധികാരി കേരളം സന്ദര്‍ശിക്കും

ഷാര്‍ജാ  ഭരണാധികാരി കേരളം സന്ദര്‍ശിക്കും

തിരു: ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി കേരളം സന്ദര്‍ശിക്കും. ഈ മാസം 24 മുതല്‍ 28 വരെയാണു സന്ദര്‍ശനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗം കൂടിയായ അദ്ദേഹം എത്തുന്നത്.