Sunday, December 17, 2017
Reg:No 91291/Kermal/2004/18734

ലോകത്തിലെ ഏറ്റവും വലിയ അപൂര്‍വ്വ വജ്രം ലേലത്തിന്

ലോകത്തിലെ ഏറ്റവും വലിയ അപൂര്‍വ്വ  വജ്രം  ലേലത്തിന്

ഹോങ്ങ് കോങ്ങ്: ലോകത്തിലെ ഏറ്റവും വലിയ അപൂര്‍വ്വമായ ശുദ്ധമായ വജ്രം  ലേലത്തിന്. ഇതുവരെ കണ്ടെടുത്തത്തില്‍ വച്ച് ഏറ്റവും ശുദ്ധമായ വെളുത്ത വജ്രമാണ് ഹോന്ഗ് കോന്ഗില്‍ നിന്ന് വിപണിയിലേക്ക് എത്തുന്നത്. ജനീവയില്‍ നവംബര്‍ 14 നാണ് ലേലം.
 
163.4 ക്യരറ്റ് ആണ്  വെളുത്ത വജ്രത്തിനെ ശുദ്ധത. 110 കാരറ്റ് മതിപ്പുള്ള വജ്രങ്ങളാണ് ഇതുവരെ വിപണിയില്‍ ഉണ്ടായിരുന്നത്. അതിയൊക്കെക്കാള്‍ 50 ശതമാനം വലിപ്പം കൂടിയതാണ് ഇത്.
 
ഏകദേശം 30 മില്യണ്‍ യു സ് ഡോളറാണ് ഇതിനു കണക്കപ്പെടുന്ന വില. ഇത്രയും വിലയുള്ള വജ്രം ആദ്യമായാണ് വിപണിയില്‍ എത്തുന്നത്. ഏകദേശം ഒരു വര്‍ഷത്തെ പ്രയത്നത്തിനു ശേഷമാണു മുറിച്ചെടുക്കാന്‍ തന്നെ സാധിച്ചത്.
 
404 കാരറ്റ് മൂല്യമുള്ള വജ്രം അംഗോളൻ ഖനിയില്‍ നിന്ന് മുന്‍പ് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് പൂര്‍ണ്ണമായും ശുദ്ധമായതയിരുന്നില്ല.