Sunday, December 17, 2017
Reg:No 91291/Kermal/2004/18734

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവർ മണ്ണു കപ്പേണ്ടി വരും; നരേന്ദ്ര മോദി

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവർ മണ്ണു കപ്പേണ്ടി വരും; നരേന്ദ്ര മോദി

ബറൂച്ച്​: യു.പി.എ സർക്കാർ വികസന വിരോധികളും ശരിയായ നയങ്ങൾ രൂപീകരിക്കാൻ കഴിയാത്തവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവർ മണ്ണു കപ്പേണ്ടി വരു​െമന്നും മോദി ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രിയായതിനുശേഷം ആദ്യമായാണ്  സ്വദേശമായ വാദ്​​നഗർ ടൗൺ മോദി സന്ദർശിച്ചത്. ഇന്നലെ ​വാദ്​നഗർ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മോദി.  
 
വാദ്​നഗറില്‍ എത്തിയ മോദി പുരാതനമായ ഹത്​കേശ്വർ മഹാദേവ്​ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചു. തനിക്കു നേ​െര ചീറ്റിയ വിഷം കുടിച്ചിറക്കാനും ദഹിപ്പിക്കാനും ഭഗവാൻ ശിവനാണ്​ ശക്​തി നൽകുന്നതെന്ന്​ മോദി പറഞ്ഞു. അതുകൊണ്ടാണ്​ 2001 മുതൽ തനിക്കെതിരെ വിഷം ചീറ്റുന്നവരെ പ്രതിരോധിക്കാൻ സാധിച്ചതെന്നും ഈ ശക്​തി മാതൃരാജ്യത്തെ സേവിക്കാനായി  ഉപയോഗപ്പെടുത്താന്‍ തനിക്കായെന്നും മോദി പറഞ്ഞു. ഗാന്ധിയുടെയും സർദാർ വല്ലഭായ്​ പ​േട്ടലി​​െൻറയും നാട്ടിൽ നിന്ന്​ വന്നവനാണ് ഞാന്‍. എത്ര കള്ളൻമാർ വന്നാലും പോയാലും ആത്യന്തിക വിജയം സത്യത്തിനായിരിക്കുമെന്നും മോദി പറഞ്ഞു. 
 
30 മിനിട്ടു നീണ്ട പ്രസംഗത്തിൽ കോൺഗ്രസിനെ പേരെടുത്ത്​ പറയാതെ വിമർശിച്ചു. നേരത്തെയുണ്ടായിരുന്ന സർക്കാൻ വികസന വിരുദ്ധരായിരുന്നു. രാജ്യത്ത്​ ഒരു ആരോഗ്യനയം രൂപീകരിക്കാൻ അടൽ ബിഹാരി വാജ്​പെയ്​ പ്രധാനമന്ത്രിയാകേണ്ടി വന്നു​െവന്നും മോദി പറഞ്ഞു.