Saturday, November 25, 2017
Reg:No 91291/Kermal/2004/18734

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയുടെ സൂചനകള്‍ കണ്ടുതുടങ്ങി; ഊര്‍ജ്ജിത് പട്ടേല്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയുടെ സൂചനകള്‍ കണ്ടുതുടങ്ങി; ഊര്‍ജ്ജിത് പട്ടേല്‍

മുംബൈ: ഈ സാമ്പത്തിക വര്ഷത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്ച്ചയുണ്ടാകുമെന്നതിന്റെ സൂചനകള് കണ്ടുതുടങ്ങിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത്  പട്ടേല്‍. സാമ്പത്തിക വളര്ച്ച 7 ശതമാനം കവിയുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ലൈവ് മിന്റിന് നല്കിയ അഭിമുഖത്തിലാണ് ഊര്‍ജ്ജിത് പട്ടേല് ഇക്കാര്യം വ്യക്തമാക്കിയത്.
 
സാമ്പത്തിക രംഗത്ത് ഉയര്ച്ച ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. വാണിജ്യമേഖലയില് ആഗസ്റ്റ്‌ മാസത്തെ  അപേക്ഷിച്ച് 3 ശതമാനത്തിന്റെ വര്ധനവുണ്ടായിട്ടുണ്ട്. വ്യാവസായികോല്പാദനത്തില് 4.9 ശതമാനവും വര്ധനയുണ്ടായി. വാഹനവിപണിയില് അടക്കം പുതിയ മുന്നേറ്റം കാണാനാവുമെന്നും ഊര്‍ജ്ജിത് പട്ടേല്‍  പറഞ്ഞു.
 
സാമ്പത്തിക വളര്ച്ചയ്ക്ക് കോട്ടം തട്ടാതെതന്നെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്ത്തുക എന്നതാണ് റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യം. ഇന്ത്യയെപ്പോലുള്ള സമ്പദ് വ്യസ്ഥയെ സംബന്ധിച്ചിടത്തോളം, അനുയോജ്യമായ പലിശ നിരക്ക് നിക്ഷേപം വര്ധിപ്പിക്കുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.