Sunday, October 22, 2017
Reg:No 91291/Kermal/2004/18734

സര്‍വ്വകലാശാലകളുടെ പേരില്‍ നിന്ന് 'മുസ്ലീം', 'ഹിന്ദു' എന്ന വാക്കുകള്‍ ഒഴിവാക്കണം; യുജിസി പാനല്‍

സര്‍വ്വകലാശാലകളുടെ പേരില്‍ നിന്ന് 'മുസ്ലീം', 'ഹിന്ദു' എന്ന വാക്കുകള്‍ ഒഴിവാക്കണം; യുജിസി പാനല്‍

ന്യൂഡല്ഹി: അലിഗഢ് മുസ്ലിം സര്വ്വകലാശാലയുടെ പേരില് നിന്നും 'മുസ്ലീം' എന്ന വാക്കും ബനാറസ് ഹിന്ദു സര്വ്വകലാശാലയുടെ പേരില് നിന്നും 'ഹിന്ദു' എന്ന വാക്കും ഒഴിവാക്കണമെന്ന് യുജിസി പാനല്‍ നിര്‍ദ്ദേശിച്ചു. അലിഗഢ് സര്വ്വകലാശാലയില് യുജിസി നിയോഗിച്ച കമ്മിറ്റി  നടത്തിയ ഔദ്യോഗിക പരിശോധനയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. 
 
സര്വ്വകലാശാലകളുടെ മതേതര സ്വഭാവം പ്രകടിപ്പിക്കാനാണ് ഇത്തരത്തിലൊരു നിര്ദ്ദേശമെന്നാണ് സൂചനകള്. സര്വ്വകലാശാലകളുടെ പേരിലും മതേതരത്വ സ്വഭാവം നിലനിര്ത്തണമെന്ന് പാനല് ചൂണ്ടിക്കാട്ടുന്നു. ഏപ്രിലില് യുജിസി നിയോഗിച്ച അഞ്ച് കമ്മിറ്റികളിലൊന്ന് അലിഗഢ് സര്വ്വകലാശാലയില് നടത്തിയ പരിശോധനയ്ക്കുശേഷമാണ് ഇത്തരത്തിലൊരു നിര്ദ്ദേശം മുന്നോട്ടുവച്ചത്. 
 
പത്ത് കേന്ദ്ര സര്വ്വകലാശാലകളിലെ ക്രമക്കേടുകള് സംബന്ധിച്ച് പരാതികള് ഉയര്ന്ന പശ്ചാത്തലത്തില് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് പ്രകാരം യുജിസി അഞ്ച് കമ്മിറ്റികളെ നിയോഗിക്കുകയും ചെയ്തു. തുടര്ന്നാണ് അലിഗഢ് സര്വ്വകലാശാലയില് കമ്മിറ്റി അന്വേഷണം നടത്തിയത്. ബനാറസ് ഹിന്ദു സര്വ്വകലാശാലയില് കമ്മിറ്റി അന്വേഷണം നടത്തിയില്ലെങ്കിലും പാനല് യുജിസിക്ക് സമര്പ്പിച്ച റിപ്പോര്ട്ടില് ബി.എച്ച്.യുവിനേയും പരാമര്ശിച്ചിട്ടുണ്ട്.
 
അലിഗഢ് മുസ്ലീം സര്വ്വകലാശാലയുടെ പേരില് നിന്നും മുസ്ലീം എന്ന വാക്ക് ഒഴിവാക്കി അലിഗഢ് സര്വ്വകലാശാല എന്നോ അല്ലാത്തപക്ഷം സര്വ്വകലാശാല സ്ഥാപകന് സര് സയ്യിദ് അഹമ്മദ് ഖാന് സര്വ്വകലാശാല എന്നോ മാറ്റണമെന്ന് പാനല് നിര്ദ്ദേശിക്കുന്നു. ബനാറസ് ഹിന്ദു സര്വ്വകലാശാലയുടെ പേരും ഭേദഗതി ചെയ്യാന് പാനല് നിര്ദ്ദേശിക്കുന്നുണ്ട്.
 
അലിഗഢിനു പുറമേ പോണ്ടിച്ചേരി സര്വ്വകലാശാല, അലഹബാദ് സര്വ്വകലാശാല, ഹേമവതി നന്ദന് ബഹുഗുണ ഗര്വാള് ഉത്തരാഖണ്ഡ്, ജാര്ഖണ്ഡ് കേന്ദ്രസര്വ്വകലാശാല, രാജസ്ഥാന് കേന്ദ്രസര്വ്വകലാശാല, ജമ്മു കേന്ദ്ര സര്വ്വകലാശാല, മഹാത്മഗാന്ധി അന്തരാഷ്ട്രഹിന്ദി വിശ്വവിദ്യാലയ വാര്ധ, ത്രിപുര സര്വ്വകലാശാല, ഹരി സിങ് ഗൗര് സര്വ്വകലാശാല മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് കമ്മിറ്റി അന്വേഷണം നടത്തിയത്. ഈ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ, ഗവേഷണ, സാമ്പത്തിക, അടിസ്ഥാനസൗകര്യ സംവിധാനങ്ങളെ കുറിച്ചാണ് കമ്മിറ്റി അന്വേഷണം നടത്തിയത്.