Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചതായി പരാതി

ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. തിരുവന്തപുരം ജില്ലയിലെ ധനുവച്ചപുരം വി.ടി.എം. എന്‍.എസ്.എസ് കോളേജിലെ അഭിജിത്ത് എന്ന വിദ്യാര്‍ഥിയെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ കൊളേജിനുള്ളില്‍ വച്ച് വിവസ്ത്രനാക്കി മര്‍ദ്ദിച്ചത്. ആഴ്ചയിലൊരിക്കല്‍ കോളെജില്‍ നടക്കുന്ന ആര്‍എസ്എസ് ശാഖയുടെ യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് അഭിജിത്ത് പറഞ്ഞു. 
 
തന്‍റെ ബാഗില്‍ നിന്ന് ഡിവൈഎഫ്ഐ മെമ്പര്‍ഷിപ്പ് കാര്‍ഡ് കണ്ടത് തന്‍റെ ഒരു സഹപാഠി എബിവിപി നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഭീഷണിപ്പെടുത്തിയതും മര്‍ദ്ദിച്ചതെന്നും അഭിജിത്ത് പറഞ്ഞു. സംഭവത്തെക്കുറിച്ച് നേമം പോലീസില്‍ പരാതി നല്‍കിയതായി അഭിജിത്ത് വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ക്ക് വിദ്യാര്‍ഥിയില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു കോളെജ് അധികൃതരുടെ മറുപടി.