Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

ചൈനീസ് ഓപ്പണ്‍; സാനിയ മിർസ- പെംഗ് ഷുവായ് സഖ്യം പുറത്ത്

ചൈനീസ് ഓപ്പണ്‍; സാനിയ മിർസ- പെംഗ് ഷുവായ് സഖ്യം പുറത്ത്

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റിൽ സാനിയ മിർസ- പെംഗ് ഷുവായ് സഖ്യം പുറത്തായി. വനിതാ ഡബിൾസ് സെമിയിൽ സാനിയയുടെ മുൻ പങ്കാളി മാർട്ടിന ഹിംഗിസ് -ചാൻ യൂങ് ജാൻ സഖ്യമാണ് ഇന്ത്യൻ ചൈനീസ്‌ സഖ്യത്തെ തോൽപ്പിച്ചത്. 
 
ഒരു മണിക്കൂർ 16 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ ആദ്യ സെറ്റ് സാനിയ സഖ്യം നേടിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളിൽ നേട്ടം മാർട്ടിന ഹിംഗിസ് -ചാൻ യൂങ് ജാൻ സഖ്യത്തിനായിരുന്നു.  സ്കോർ: 6-2, 1-6, 5-10.