Sunday, December 17, 2017
Reg:No 91291/Kermal/2004/18734

നോട്ട് നിരോധനത്തെ കുറിച്ച് എ.ആർ റഹ്മാൻന്‍റെ ഗാനം

നോട്ട് നിരോധനത്തെ കുറിച്ച് എ.ആർ റഹ്മാൻന്‍റെ ഗാനം

ഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തില്‍ ഇടം പിടിച്ച നോട്ട് നിരോധനത്തെ കുറിച്ച് എ.ആർ റഹ്മാൻന്‍റെ ഗാനം വരുന്നു. 19 മിനിറ്റ് ദൈർഘ്യമുള്ള ഗാനമാണ് റഹ്മാൻ തയ്യാറാക്കുന്നത്. ദ ഫ്ലയിങ് ലോട്ടസ് എന്ന പേരിട്ടിരിക്കുന്ന ഗാനം നോട്ട് നിരോധത്തെക്കുറിച്ചും അത് സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും  പറയുന്നു.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിൽ വിമർശിക്കുന്നില്ല. നോട്ടു നിരോധനത്തെ കുറിച്ച് തുറന്ന വ്യാഖ്യാനമാണ് ഗാനത്തിനുള്ളത്. ഗാനത്തിൻറെ പേരില്‍ ഭാരതീയ ജനതാ പാർട്ടിയുടെ ചിഹ്നമായ താമരയെ പരാമർശിക്കുന്നുണ്ട്. നോട്ട്നിരോധം പോലുള്ള ചരിത്രപരമായ നിമിഷങ്ങളെ കലാപരമായി രേഖപ്പെടുത്തേണ്ടതായിട്ടുണ്ട് എന്ന് വ്യക്തിപരമായി വിശ്വസിക്കുന്നു. എന്‍റെ സംഗീതത്തിലൂടെ നോട്ട്നിരോധം സംസാരിക്കണമെന്ന് എനിക്ക് തോന്നി -റഹ്മാൻ ഗാനത്തെക്കുറിച്ച് വ്യക്തമാക്കി.