Sunday, October 22, 2017
Reg:No 91291/Kermal/2004/18734

മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ജന്തര് മന്ദറിനു മുന്നില്‍ യുവതിയുടെ കുത്തിയിരുപ്പ്

മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ജന്തര് മന്ദറിനു മുന്നില്‍ യുവതിയുടെ കുത്തിയിരുപ്പ്

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ജന്തര് മന്ദറിനു മുന്നില്‍ യുവതിയുടെ കുത്തിയിരുപ്പ്. ജയ്പുരില്‍ നിന്നുള്ള ഓം ശാന്തി ശര്‍മ (40) ഈ ആവശ്യവുമായി ജന്തര് മന്ദറിനു മുന്നിലെത്തിയിട്ട് ഒരു മാസത്തോളമാകുന്നു.  മോദിയെ വിവാഹം കഴിക്കുക എന്ന ആവശ്യവുമായി ജന്തര് മന്ദറിനു മുന്നിലിരിക്കുന്ന ഓം ശാന്തിയെ കുറിച്ചുള്ള വാര്ത്ത ഇന്ത്യാ ടുഡേയാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. 
 
പ്രധാനമന്ത്രിയെ വിവാഹം ചെയ്യാനുള്ള കാരണത്തെ കുറിച്ച് ഓം ശാന്തി പറയുന്നതിങ്ങനെ - "തന്റെ മാനസികനിലയ്ക്ക് തകരാറൊന്നുമില്ല. പ്രധാനമന്ത്രി ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള് ചെയ്യാനുമുണ്ട്. അദ്ദേഹത്തെ കാണാന് ആളുകള് എന്നെ അനുവദിക്കില്ല. എന്നാല് അദ്ദേഹത്തിന് സഹായം ആവശ്യമാണെന്ന കാര്യവും എനിക്കറിയാം. ഇതേക്കുറിച്ച് കേള്ക്കുമ്പോള് ആളുകള് ചിരിക്കും; എനിക്ക് മോദിജിയോട് ബഹുമാനമാണ്. മുതിര്ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില് സഹായിക്കാനും നമ്മുടെ സംസ്കാരം ചെറുപ്പം മുതല് തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നെക്കൊണ്ടാവുന്നത് ഞാന് ചെയ്യാന് ആഗ്രഹിക്കുന്നു." 
 
വിവാഹമോചിതയായ ഓംശാന്തിക്ക് ആദ്യ വിവാഹത്തില് ഒരു മകളുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയാണ് തന്റേതെന്നും ജയ്പുരില്‍ ധാരാളം സ്ഥലവും പണവും സ്വന്തമായുണ്ടെന്നും ഓംശാന്തി അവകാശപ്പെടുന്നു. അവയില് കുറച്ച് വില്ക്കാനും മോദിക്കായി സമ്മാനം വാങ്ങാനും ഉദ്ദേശിക്കുന്നതായും ഓം ശാന്തി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്ട്ട് ചെയ്യുന്നു.
 
പ്രധാനമന്ത്രി കാണാനെത്തും വരെ ഇവിടെയിരിക്കുമെന്നാണ് ഓംശാന്തി പറയുന്നത്. ജന്തര് മന്ദറില്നിന്ന് മറ്റൊരിടത്തേക്ക് സമരം മാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്ദേശം ലഭിച്ചതായും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും ഓം ശാന്തി കൂട്ടിച്ചേര്ത്തു.