Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി-20 പരമ്പര; ആദ്യ മത്സരം ഇന്ന്‍ റാഞ്ചിയില്‍

ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി-20 പരമ്പര; ആദ്യ മത്സരം ഇന്ന്‍ റാഞ്ചിയില്‍

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരകൈവിട്ട ഓസീസിന് ട്വന്‍റി-20 പരമ്പര തിരിച്ചു പിടിക്കാന്‍ ഓസീസും വീണ്ടും ജയം ഉറപ്പിക്കാന്‍ ഇന്ത്യയും ഇന്ന്‍ ഇറങ്ങുന്നു. ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ  ആദ്യമത്സരം ഇന്നു റാഞ്ചിയില്‍ നടക്കും. വൈകിട്ട് ആറിനാണ് മത്സരം. 
 
നീണ്ട ഇടവേളയ്ക്കുശേഷം ടീമിലുള്‍പ്പെട്ട പേസര്‍ ആശിഷ് നെഹ്റയുടെ സാന്നിധ്യമാണ് ഇന്ത്യന്‍ നിരയിലെ ശ്രദ്ധേയ മാറ്റം. വ്യാഴാഴ്ചത്തെ പരിശീലനത്തിനിടെ തോളിന് പരിക്കേറ്റ നായകൻ സ്റ്റീവ് സ്മിത്തിന് ആദ്യ മത്സരം നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്മിത്തിന്‍റെ അഭാവത്തിൽ ഡേവിഡ് വാർണറായിരിക്കും ആദ്യ മത്സരത്തിൽ ഓസീസിനെ നയിക്കുക. 10നും 13നും ആണ് പരമ്പരയിലെ അടുത്ത മത്സരങ്ങള്‍.