Sunday, October 22, 2017
Reg:No 91291/Kermal/2004/18734

ബാഹുബലി കണ്ടുകൊണ്ട് യുവതിക്ക് തലച്ചോര്‍ ശസ്ത്രക്രിയക്കിയ

 ബാഹുബലി കണ്ടുകൊണ്ട് യുവതിക്ക്  തലച്ചോര്‍ ശസ്ത്രക്രിയക്കിയ

ഹൈദരാബാദ്: തിയറ്ററില്‍ പോയി എല്ലാവരും സിനിമ കാണാറുണ്ട്. തിയറ്റര്‍ എന്ന പേരുണ്ടെങ്കിലും ഓപ്പറേഷന്‍ തിയറ്ററില്‍ ആരും സിനിമ കാണാറില്ല.  ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍  യുവതി ബാഹുബലി 2 കാണുന്നതിനിടെയാണ് ശസ്ത്രക്രിയക്കിരുന്നത്. വിനയകുമാരി എന്ന 43 കാരിയായ നഴ്‌സാണ് തലച്ചോറിലെ ശസ്ത്രക്രിയക്കിടെ സിനിമ കണ്ടത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വിനയകുമാരിയുടെ ഇടത് സെന്‍സറി കോര്‍ട്ടക്‌സ് നീക്കം ചെയ്യുന്നതിനയിരുന്നു ശസ്ത്രക്രീയ. ഇതിനായല്‍ അനസ്തേഷ്യ ഉപയോഗിക്കാതെയാണ് ശസ്ത്രക്രിയ നടത്തിയത്. ന്യൂറോ സര്‍ജന്‍ ഡോ. ശ്രീനിവാസ റെഡ്ഡിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. തല തുറന്നുള്ള ശസ്ത്രക്രിയക്കിടെ വിനയകുമാരി സിനിമ കാണുകയും സിനിമയിലെ പാട്ട് മൂളുകയും ചെയ്യുന്നതിന്‍റെ വിഡിയോയും പുറത്തുവന്നു. അതേസമയം സിനിമ തീരുന്നതിന് മുമ്പ് ശസ്ത്രക്രിയ പൂര്‍ത്തിയായി. ഒന്നര മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിനയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ബാഹുബലി മുഴുവന്‍ കാണാന്‍ പറ്റാത്തത്തില്‍ വിഷമമുണ്ടെന്നാണ്. 
 
രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ ചെയ്യേണ്ട ശസ്ത്രക്രിയ ആയിരുന്നു ഇതെന്ന് ശസ്‌ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. വിനയകുമാരിയുടെ ഭയം അകറ്റുന്നതിനാണ് സിനിമാ കാണിക്കാന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.