Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ബലാത്സംഗം ചെയ്ത യുവാവിന്‍റെ ചെവി യുവതി മുറിച്ചെടുത്തു

ബലാത്സംഗം ചെയ്ത യുവാവിന്‍റെ ചെവി യുവതി മുറിച്ചെടുത്തു

ഉത്തര്‍പ്രദേശ്: ബലാത്സംഗം ചെയ്ത യുവാവിന്‍റെ ചെവി മുറിച്ചെടുത്ത് യുവതി പോലീസ് സ്റ്റേഷനില്‍. തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് യുവതി. ഉത്തര്‍പ്രദേശിലെ അലിഗഡ് എസ്.പി ഓഫീസിലാണ് സംഭവം. 
 
മക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ അയല്‍ക്കാരായ നാലു യുവാക്കള്‍ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് അക്രമികളെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ അടിച്ചുവീഴ്ത്തിയ ശേഷമാണ് പീഡിപ്പിച്ചത്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. വൈദ്യ പരിശോധന അടക്കം നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും തെളിവില്ലെന്നു പറഞ്ഞ് പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായില്ല.
 
തുടര്‍ന്ന് വീടിനു സമീപത്തുണ്ടായ സംഘര്‍ഷത്തിനിടെ പീഡിപ്പിച്ചവരില്‍ ഒരാളുടെ ചെവി യുവതി കടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് എസ്.പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.