Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ലോകകപ്പ് യോഗ്യതാ മത്സരം; സമനില വഴങ്ങേണ്ടി വന്ന അർജന്‍റീനയുടെ ലോകകപ്പ് പ്രതീക്ഷയ്ക്ക് തിരിച്ചടി

ലോകകപ്പ് യോഗ്യതാ മത്സരം; സമനില വഴങ്ങേണ്ടി വന്ന അർജന്‍റീനയുടെ ലോകകപ്പ് പ്രതീക്ഷയ്ക്ക് തിരിച്ചടി

ബ്യൂണസ്ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തിലെ നിർണായക പോരാട്ടത്തിൽ അർജന്‍റീനയ്ക്ക് സമനില. പെറുവാണ് അർജന്‍റീനയെ ഗോൾരഹിത സമനിലയിൽ തളച്ചത്. മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നതോടെ അർജന്‍റീനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു.സമനിലയോടെ തെക്കേ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്‍റീന ആറാം സ്ഥാനത്തായി. 
 
അഞ്ചാം സ്ഥാനത്തുള്ള പെറുവും അർജന്‍റീനയും പോയിന്‍റ് നിലയില്‍ തുല്യരാണ്. പക്ഷേ, ഗോള്‍ ശരാശരിയില്‍ പിന്നിലായതാണ് അര്‍ജന്‍റീനയ്ക്ക് വിനയായത്.