Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

അവനവനാത്മസുഖത്തിനായ് ഭുജിക്കുന്നവ...

അവനവനാത്മസുഖത്തിനായ് ഭുജിക്കുന്നവ...

                                        ജി.ഹരി നീലഗിരി 

സിവിക് ചന്ദ്രനു കവിത പോലാണ് ജ്യേഷ്Oൻ ഡോ.ഗംഗാധരന് പാചകവും.എല്ലാമറിയാമായിട്ടും എന്തു കഴിക്കണമെന്നറിയില്ലെങ്കിൽ പിന്നെന്തു പ്രയോജനമെന്നാണ് മലയാളിയുടെ മുഖത്തുനോക്കി ഈ പ്രകൃതി ചികിത്സകൻ ചോദിക്കുന്നത്‌.തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശ്ശൂരും ഗംഗാധരൻ ചേട്ടൻ നടത്തുന്ന സ്വാദിഷ്ഠമായ ' പത്തായം ' പ്രകൃതി ഭോജനശാലകൾ ആ നഗരങ്ങളിലെയെങ്കിലും വിവേകികളുടെ ഭക്ഷ്യസംസ്ക്കാരത്തെ തൊട്ടുണർത്തിയിട്ടുണ്ട്. എന്ത് കഴിക്കണമെന്നും എങ്ങനെ കഴിക്കണമെന്നുമുള്ള ഈ ബോധവൽക്കരണം മറ്റൊരു സാമൂഹിക വിപ്ലവം തന്നെയാണെന്ന് പറയാം...

ഒരിക്കൽ സ്റ്റാച്യൂ ' പത്തായ 'ത്തിൽ വലിയൊരു വരിക്കച്ചക്ക ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു ;
' ഇതെനിക്കു തരുമോ ? '
' അതിവിടിരുന്നാൽ എല്ലാപേർക്കും കഴിച്ചൂടേ ?! ' : ഗംഗാധരൻ ചേട്ടന്റ്റെ മറുപടി !