Sunday, October 22, 2017
Reg:No 91291/Kermal/2004/18734

നഴ്സുമാരുടെ ശമ്പള പരിഷ്കരണം ; മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടു

നഴ്സുമാരുടെ ശമ്പള പരിഷ്കരണം ;  മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടു. ശമ്പള പരിഷ്കരണം അനന്തമായി നീണ്ടു പോയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മാനേജ്മെന്‍റുകളുടെ യോഗം വിളിച്ചു ചേർത്തത്.  ശമ്പളത്തിന്‍റെ 25 ശതമാനം മാത്രമേ വർധിപ്പിക്കാൻ സാധിക്കുവെന്ന് മാനേജുമെന്‍റുകൾ നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. 
 
ഈ  സാഹചര്യത്തിൽ നഴ്സുമാർ വീണ്ടും സമരം പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇന്നത്തെ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് നഴ്സുമാരുടെ സംഘടന നേരത്തെ അറിയിച്ചിരുന്നു.