Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

അണ്ടര്‍ 17 ഫുട്ബോളിന് തുടക്കം; ഇന്ത്യ ഇന്ന് ബൂട്ടണിയും

 അണ്ടര്‍ 17 ഫുട്ബോളിന് തുടക്കം; ഇന്ത്യ ഇന്ന് ബൂട്ടണിയും

ദില്ലി: ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മൂന്നു മത്സരങ്ങളാണ് ഉള്ളത്. വൈകിട്ട് അഞ്ചിന് ദില്ലിയില്‍ കൊളംബിയയും ഘാനയും തമ്മിലാണ് ആദ്യ മത്സരം. നവി മുംബൈയില്‍ ന്യൂസിലന്‍ഡും തുര്‍ക്കിയും ഇന്ന് തന്നെ കൊമ്പുകോര്‍ക്കും. രാത്രി എട്ടിനാണ് ഇന്ത്യ ലോകകപ്പില്‍ ആദ്യമായി ബുട്ടണിയുന്നത്. ശക്തരായ അമേരിക്കക്കെതിരെയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്.
 
ആറു വേദികളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ഗോവയില്‍ ഒഴികെ സാമാന്യം മികച്ച പ്രതികരണമാണുളളത്.  കൊച്ചിയും കൊല്‍ക്കത്തയുമാണ് തനിമയാര്‍ന്ന ആവേശത്തോടെ ലോകകപ്പിനെ വരവേറ്റിട്ടുളളത്. സാധാരണ കായിക മാമാങ്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലളിതമായ ഉദ്ഘാടന ചടങ്ങ് മാത്രമേ ദില്ലിയിലുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മേദിയെ ഉദ്ഘാടനത്തിന്  ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എത്തുമോ എന്ന വ്യക്തമാക്കിയിട്ടില്ല.
മല്‍സരം തുടങ്ങുന്നതിന് തലേദിവസം വലിയതോതില്‍ ഉദ്ഘാടന ചടങ്ങ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പതിവില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ഫിഫ തള്ളുകയായിരുന്നു.ദില്ലിയിലും നവി മുംബൈയിലുമാണ് ആദ്യമല്‍സരങ്ങള്‍ നടക്കുന്നതെങ്കിലും രാത്രി എട്ട് മണിക്കുളള ഇന്ത്യ- അമേരിക്ക മത്സരമാണ് ഏവരും ആവേശത്തോടെ ഉറ്റുനോക്കുന്നത്. 
.