Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

മീസില്‍സ് - റൂബെല്ല വാക്സിന്‍: ആരോഗ്യ സംരക്ഷണ വാക്സിനുകള്‍ക്ക് നേരെ കുപ്രചരണം- മുഖ്യമന്ത്രി

മീസില്‍സ് - റൂബെല്ല വാക്സിന്‍: ആരോഗ്യ സംരക്ഷണ വാക്സിനുകള്‍ക്ക് നേരെ കുപ്രചരണം- മുഖ്യമന്ത്രി

തിരുവനന്തപുരം:  മീസില്‍സ് - റൂബെല്ല രോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവെപ്പിനെതിരെ നടക്കുന്ന പ്രചരണം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ ആരോഗ്യ സംരക്ഷണ വാക്സിനുകള്‍ക്ക് നേരെ  കുപ്രചരണം ഉണ്ടാകുന്നതായി കാണുന്നു. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് വിമര്‍ശനം.  
 
നവംബര്‍ 3 വരെയുള്ള ഒരു മാസത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം വിജയിപ്പിക്കേതുണ്ടെന്നും പിണറായി പറഞ്ഞു. 9മാസം മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കാണ് എം.ആർ പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്.  2020ഓടെ മീസിൽസ് നിർമാർജനം ചെയ്യുന്നതിനും റൂബെല്ല സിആർഎസ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.